home

സവര്‍ണ സംവരണംനടപ്പാക്കുന്ന ഇടതു സര്‍ക്കാരിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം ഇന്ന് :



സവര്‍ണ സംവരണംനടപ്പാക്കുന്ന ഇടതു സര്‍ക്കാരിനെതിരെ വെൽഫെയർ പാർട്ടി പ്രതിഷേധ സംഗമം ഇന്ന് :

ഇരിക്കൂർ : ദലിത്, ഈഴവ മുസ്‌ലിം, ഒ.ബി.സി
സംവരണ സമുദായങ്ങളെ വഞ്ചിച്ച് സവര്‍ണ സംവരണം നടപ്പാക്കുന്ന ഇടതു സര്‍ക്കാരിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി ആയിരം കേന്ദ്രങ്ങളിൽ നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം ഇരിക്കൂറിൽ 5 സ്ഥലങ്ങളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തുമെന്ന് വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ റഷീദ് ഹസ്സൻ, സമര കൺവീനർ എൻ എം സാലിഹ് എന്നിവർ അറിയിച്ചു.

ഇരിക്കൂർ ടൗണിൽ നടക്കുന്ന പ്രതിഷേധ സംഗമം വെൽഫെയർ പാർട്ടി കണ്ണൂർ ജില്ലാ കമ്മറ്റിയംഗം സി.കെ മുനവ്വിർ ഉദ്ഘാടനം ചെയ്യും.സിദ്ധീഖ് നഗറിൽ വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻ.റഷീദ് ഹസൻ, കമാലിയ സ്കൂൾ ജംഗ്ഷനിൽ ഫ്രറ്റേണിറ്റി കണ്ണൂർ
ജില്ലാ വൈസ് പ്രസിഡന്റ് ഡോ : മിസ്ഹബ് ഇരിക്കൂർ,ഇരിക്കൂർ പാലം സൈറ്റിൽ വെൽഫെയർ പാർട്ടി ഇരിക്കൂർ മണ്ഡലം വൈസ് പ്രസിഡന്റ് എൻ.എം സാലിഹ്,മണ്ണൂർ പാലം ജംഗ്ഷനിൽ വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് സെക്രട്ടറി എം. പി നസീർ എന്നിവർ ഉദ്ഘാടനം ചെയ്യും.