Local

സഞ്ചാരികളുടെ പറുദീസയായ വൈതല്‍മലയിലടക്കം കാഴ്​ചക്ക് ലോക്കില്ല



ശ്രീകണ്​ഠപുരം: വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ മാസങ്ങളുടെ അടച്ചിടലിനു ശേഷം വീണ്ടും തുറന്നു. ഇനി വിസ്​മയ സുന്ദരക്കാഴ്​ചകള്‍ നുകരാം. കോവിഡും ലോക്​ഡൗണും സഞ്ചാരികളെ വിലക്കിയതിനാല്‍ ജില്ലയിലും പുറത്തും വിനോദസഞ്ചാര മേഖല നിശ്ചലമായിരുന്നു. ആളനക്കമില്ലാത്ത മാസങ്ങള്‍ കഴിഞ്ഞാണ് പ്രധാന ടൂറിസ്​റ്റ് കേന്ദ്രങ്ങള്‍ തുറന്നത്. ഇതോടെ സഞ്ചാരികളുടെ പറുദീസയായ വൈതല്‍മലയിലടക്കം കഴിഞ്ഞ ദിവസം നൂറുകണക്കിന് സഞ്ചാരികളാണ് എത്തിയത്. നിറം മങ്ങിയ കാഴ്​ചകളും ലക്ഷങ്ങളുടെ നഷ്​ടവുമാണ് കഴിഞ്ഞ മാസങ്ങളിലുണ്ടായതെങ്കില്‍ നിലവില്‍ കാഴ്​ചയുടെ വേറിട്ട ലോകമാണ് മലമടക്കുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലുള്ളത്.

ജില്ലയില്‍ മലയോര മേഖലയിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് വൈതല്‍മല, ഏഴരക്കുണ്ട്, പാലക്കയം തട്ട്, കാഞ്ഞിരക്കൊല്ലി എന്നിവ. ഇവിടങ്ങളില്‍ സഞ്ചാരികളുടെ ഒഴുക്ക് അനുഭവപ്പെടേണ്ട മധ്യവേനലവധിയിലാണ് അടച്ചിടല്‍ വേണ്ടി വന്നത്. ചൂടുകാലത്ത് വിദേശസഞ്ചാരികളടക്കം കാഴ്​ച നുകര്‍ന്ന് താമസിക്കാന്‍ ഇവിടെയെത്താറുണ്ട്. കത്തുന്ന വേനലിലും വറ്റാത്ത അരുവിയും വന്യജീവികളും ഔഷധ സസ്യങ്ങളും ചേര്‍ന്ന ഈ മാമലകളില്‍ കോടമഞ്ഞും കാടും കൈകോര്‍ക്കുന്ന അത്യപൂര്‍വ സുന്ദരക്കാഴ്​ചയുമുണ്ട്. നേരത്തെ ദിനംപ്രതി രണ്ടായിരത്തിലധികം സഞ്ചാരികള്‍ പാലക്കയം തട്ടിലെത്താറുണ്ടെന്നാണ് കണക്ക്. അവധിദിവസങ്ങളില്‍ ഇതിലും കൂടും. വൈതല്‍മലയില്‍ ആയിരത്തിനു മുകളിലും ഏഴരക്കുണ്ട് വെള്ളച്ചാട്ടം കാണാന്‍ മുന്നൂറിലധികവും ആളുകള്‍ എത്താറുണ്ടായിരുന്നു.

കാഞ്ഞിരക്കൊല്ലി ശശിപ്പാറയിലും കന്മദപ്പാറയിലും അളകാപുരിയിലും വേനലവധിക്കാലത്തും മറ്റ് അവധി ദിനങ്ങളിലും സ്വപ്​നക്കാഴ്​ചകള്‍ ആസ്വദിക്കാന്‍ ഒട്ടേറെപ്പേരാണെത്തിയിരുന്നത്. നിലവില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നെങ്കിലും കോവിഡ്​ നിയമങ്ങള്‍ പാലിച്ചാണ് പ്രവേശനം.

വനം വകുപ്പി​െന്‍റ നിയന്ത്രണത്തിലാണ് വൈതല്‍മലയിലേക്കുള്ള പ്രവേശനം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 15 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പാലക്കയം തട്ടിലും കാഞ്ഞിരക്കൊല്ലിയിലും വിനോദ സഞ്ചാര വകുപ്പാണ് പ്രവേശനം നിയന്ത്രിക്കുന്നത്. മഞ്ഞപ്പുല്ലിലും വൈതല്‍മലയിലുമായി പ്രവര്‍ത്തിച്ചിരുന്ന പത്തിലധികം റിസോര്‍ട്ടുകള്‍ ഇതുവരെ അടഞ്ഞുകിടക്കുകയാണ്​.

പുറമെ നിന്നും സഞ്ചാരികളെത്തുന്നതോടെ തുറക്കാനാവുമെന്ന കാത്തിരിപ്പിലാണിവര്‍. വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ യന്ത്രങ്ങളും ഇരുമ്ബ് വടങ്ങളും മറ്റും തുരുമ്ബെടുത്തെങ്കിലും അവയെല്ലാം മിനുക്കുപണി നടത്തിയാണ് തുറന്നത്. മാസങ്ങളായി സഞ്ചാരികള്‍ എത്താത്തതിനാല്‍ മാമലകളിലെല്ലാം

നഷ്​ടമായ ജൈവവൈവിധ്യ സമ്ബത്ത് തിരിച്ചെത്തിയ കാഴ്​ചയുമുണ്ട്. വൈതലിലും പാലക്കയത്തും കാഞ്ഞിരക്കൊല്ലിയിലുമെല്ലാം ഈ മാറ്റം കാണാനുണ്ട്. നിലവില്‍ അപൂര്‍വങ്ങളായ ഒട്ടേറെ ചെടികള്‍ പുതുതായി തളിര്‍ത്തുവന്നിട്ടുണ്ടെ