Fri. Jan 22nd, 2021
പൊന്‍കുന്നം: പാപ്പാന്മാരുടെ ഇടയില്‍ ഇരട്ടച്ചങ്കനെന്നു പേരെടുത്ത അനീഷുമെത്തി വാഴൂര്‍ ശിവസുവന്ദറിനെ തളയ്‌ക്കാന്‍.
പുതുപ്പള്ളി സ്വദേശിയായ പാപ്പാന്‍, കൊമ്ബന്‍ ശിവസുന്ദര്‍ ഇളങ്ങുളത്ത്‌ ഇടഞ്ഞ വാര്‍ത്തയറിഞ്ഞപ്പോള്‍ത്തന്നെ രണ്ടാം തോട്ടി ലെത്തുകയായിരുന്നു.
ശിവസുന്ദറിന്റെ പാപ്പാന്‍ സജിക്കൊപ്പം ആദ്യാവസാനം ആനയുടെ പിന്നാലെയുണ്ടായിരുന്നു അനീഷും സുഹൃത്തുക്കളും. രാത്രിമുഴുവന്‍ ആനയുടെ പിന്നാലെ റബ്ബര്‍ത്തോട്ടങ്ങളും പറമ്ബുകളും താണ്ടി ഇവര്‍. ഇന്നലെ രാവിലെ ശിവസുന്ദറിനെ തളയ്‌ക്കുന്നതില്‍ മുഖ്യപങ്കും അനീഷിനുണ്ട്‌.
ആനയുടെ കാലില്‍ കുടിക്കിയ കയര്‍ വലിച്ച്‌ റബര്‍മരത്തില്‍ ആനയെ തളയ്‌ക്കുന്നതിന്‌ സാഹസികത കാട്ടയതും അനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌2019 ജനുവരിയില്‍ ചെറായിപൂരത്ത്‌ പുതുപ്പള്ളി കേശവന്‍ ഇടഞ്ഞപ്പോള്‍ രണ്ടാംപാപ്പാനായ അനീഷാണു സാഹസികമായി തളച്ചത്‌.