Sun. Jan 24th, 2021




കണ്ണൂര്‍ സിറ്റി ഉരുവച്ചാലില്‍ വാക്കു തര്‍ക്കത്തിനിടെ നാലുപേരെ കുത്തിയ സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. അശ്വന്ത് (23), അഭിലാഷ് (24), നിഖില്‍ (24) എന്നിവരെ കുത്തിയ സംഭവത്തിലാണ് കസാനകോട്ട റൈഹാനത് ഹൗസില്‍ ഷാജഹാനെ (26) സിറ്റി പോലിസ് അറസ്റ്റ് ചെയ്തത്.

ഉരുവച്ചാലില്‍ കിണറിനടുത്തു വെച്ചു ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. സിറ്റി സി.ഐ പി.ആര്‍ സതീശന്റെ നിര്‍ദേശപ്രകാരം എസ്.ഐ പി.കെ സുമേഷ്, എ.എസ്.ഐമാരായ അജയന്‍, ഗോപി, മഹേഷ് തുടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണവും പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. മുന്‍പ് ബി.ജെ.പി പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഷാജഹാനെതിരെ ടൗണ്‍ പോലിസ് സ്റ്റേഷനില്‍ ഒരു കേസുണ്ട്. പ്രതിയെ റിമാന്‍ഡ് ചെയ്തു.






By onemaly