കൊല്‍ക്കത്ത: കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ ധരിക്കുകയെന്നത് നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. എന്നാല്‍ മാസ്ക് കൊറോണ വൈറസിനെ തടയുമെങ്കിലും പലര്‍ക്കും പല തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കാറുണ്ട്. പലരും ചെവി വേദനയാണ് പ്രധാന പ്രശ്നമായി ചൂണ്ടിക്കാട്ടുന്നത്. ഇതിനൊരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പശ്ചിമ ബംഗാളിലെ പൂര്‍ബ ബര്‍ദ്ധമാന്‍ ജില്ലയില്‍ നിന്നുള്ള പന്ത്രണ്ടാം ക്ലാസുകാരി.
മേമരിയിലെ വിദ്യാസാഗര്‍ സ്മൃതി വിദ്യമന്ദിര്‍ ബ്രാഞ്ച് രണ്ടിലെ ദിഗാന്തിക ബോസാണ് ചെവി വേദന ഒഴിവാക്കാനുള്ള ചെറുഉപകരണം കണ്ടെത്തിയിരിക്കുന്നത്. പുതിയ കണ്ടെത്തല്‍ നടത്തിയ ഈ മിടുക്കിക്ക് ഡോ. എ പി ജെ അബ്ദുള്‍ കലാം ഇഗ്നിറ്റഡ് മൈന്‍ഡ് ചില്‍ഡ്രന്‍ ക്രിയേറ്റിവിറ്റി ആന്റ് ഇന്നൊവേഷന് പുരസ്കാരവും ലഭിച്ചു. സ്ഥിരമായി ധരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെവി വേദനയും സമ്മര്‍ദ്ദവും അനുഭവപ്പെടുന്നത് ചൂണ്ടിക്കാട്ടിയതാണ് പുതിയ കണ്ടെത്തലിന് പ്രേരിപ്പിച്ചതെന്ന് 17 കാരിയെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഈ പ്രശ്നം പരിഹരിക്കുന്നതിനായി ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് അല്ലെങ്കില്‍ ഫ്ലെക്സിബിള്‍ ബോര്‍ഡിന്റെ സഹായത്തോടെയാണ് ഞാന്‍ ഈ ബാന്‍ഡുകള്‍ രൂപകല്‍പ്പന ചെയ്തത്,’ ദിഗാന്തിക പറഞ്ഞു.
കണ്ടെത്തലിന് പുരസ്കാരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് മത്സരത്തില്‍ വിജയിച്ച ഒമ്ബത് കുട്ടികളില്‍ ഒരാളായ ദിഗാന്തിക പറയുന്നു.
തലയുടെ പിന്‍ഭാഗത്ത് ഉപയോഗിക്കാവുന്ന രീതിയിലാണ് ദിഗാന്തിക ബാന്‍ഡ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇത് ഉപയോഗിക്കുന്നതോടെ മാസ്ക് വയ്ക്കുമ്ബോള്‍ ചെവിക്കുണ്ടാകുന്ന മര്‍ദ്ദവും വേദനയും ഒഴിവാക്കാനാകും.
ഏപ്രിലില്‍ ദിഗാന്തിക ഉണ്ടാക്കിയ ‘എയര്‍ പ്രൊവൈഡിംഗ് ആന്‍ഡ് വൈറസ് ഡിസ്ട്രോയിംഗ് മാസ്ക്’ നാഷണല്‍ ഇന്നൊവേഷന് ഫൗണ്ടേഷന്റെപുരസ്കാരത്തിന് അര്‍ഹമായി. കൂടാതെ ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഇത് അംഗീകരിച്ചു.
മകള്‍ക്ക് ഗവേഷണത്തില്‍ ഏറെ താല്പര്യമുണ്ടെന്ന് ദിഗാന്തികയുടെ പിതാവ് സുദിപ്ത ബോസ് പറഞ്ഞു. അവളുടെ പഠന മുറി തന്നെ ഒരു ചെറിയ ഗവേഷണ കേന്ദ്രമാണണെന്നും അദ്ദേഹം പറയുന്നു.