ഫെയ്‌സ് ബുക്ക് പരിചയം മാത്രമുള്ള യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു – Sreekandapuram Online News-
Mon. Sep 28th, 2020
ആലുവ:
ഫെയ്‌സ് ബുക്ക് പരിചയം മാത്രമുള്ള യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. കവലക്കാടൻ ഷൈജു (46) വിനെയാണ് സിഐ ബി.കെ.അരുൺ അറസ്റ്റു ചെയ്തത്. കഴിഞ്ഞ വർഷം ഫെയ്‌സ് ബുക്കിൽ പരിചയപ്പെട്ട വീട്ടമ്മയായ യുവതിയാണ് പീഡിപ്പിക്കപ്പെട്ടത്. ഫെയ്‌സ് ബുക്ക് പരിചയം മുതലെടുത്ത് യുവതിയെ കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ കൊരട്ടിയിലും പിന്നീട് അങ്കമാലിയിലും ലോഡ്ജുകളിൽ എത്തിച്ച്  പീഡിപ്പിക്കുകയും ഫോട്ടോകൾ എടുത്തതായി വിശ്വസിപ്പിക്കുകയും ചെയ്തു.
ഇതെല്ലാം ഭർത്താവിനെയും വീട്ടുകാരെയും കാണിക്കുമെന്ന് ഭീഷണപ്പെടുത്തി യുവതിയുടെ സ്വർണാഭരണങ്ങൾ പ്രതി കൈക്കലാക്കുകയും ഭീഷണി തുടരുകയും ചെയ്തു. ഒരു വർഷത്തോളം  ഭീഷണി തുടർന്നതോടെ മാനസിക സംഘർഷത്തിലായ യുവതി ഇക്കാര്യം ഭർത്താവിനെ അറിയിച്ചു.
ഭർത്താവ് നൽകിയ പരാതിയെ തുടർന്ന് കേസെടുത്ത പൊലീസ് ഇയാളെ പിടികൂടാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും ചെയ്തു.
തുടർന്നുള്ള അന്വേഷണത്തിലാണ് പിടിയിലായത്. ഇയാളുപയോഗിച്ചിരുന്ന മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി പൊലീസ് സൈബർ സെല്ലിനു കൈമാറി. പണയം വച്ച ആഭരണങ്ങൾ കണ്ടെത്തുന്നതടക്കമുള്ള അന്വേഷണം പൊലീസ് തുടരുകയാണ്. ഷോർട് ഫിലിം രംഗത്തും ഇയാൾ പ്രവർത്തിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
By onemaly