Thu. Jan 28th, 2021
മലപ്പുറം: പ്രതീക്ഷിക്കാതെ കിട്ടിയ ചാകരയില്‍ വരുമാനം കിട്ടാതെ പൊന്നാനിയിലെ മത്സ്യത്തൊഴിലാളികള്‍. പൊന്നാനി ഹാര്‍ബറിലെ ലേല ഹാള്‍ നിറയെ മീന്‍ കൂമ്ബാരമായിരുന്നു. തീരത്തെത്തിയ ബോട്ടുകാളില്‍ നിറയെ ലഭിച്ചത് പാര മീന്‍ മാത്രമായിരുന്നു.
മീന്‍ വാങ്ങാന്‍ ആളില്ലാതായതോടെ മത്സ്യം കോഴിത്തീറ്റ കമ്ബനിക്ക് വില്‍ക്കേണ്ടി വന്നു. അതും വിറ്റത് 35 കിലോഗ്രാം മത്സ്യം വെറും 300 രൂപയ്ക്ക്. ഒരു മാസത്തിനു ശേഷമാണ് ബോട്ടുകള്‍ മീന്‍പിടിത്തത്തിനായി ഇറങ്ങിയത്. പൊന്നാനിയില്‍ നിന്നു മീന്‍പിടിത്തത്തിന് ഇറങ്ങിയ മുഴുവന്‍ ബോട്ടുകാര്‍ക്കും പാര മീന്‍ മാത്രമേ കിട്ടിയുള്ളൂ.