
നാളുകള്‍ക്കു മുന്‍പ് എറണാകുളത്ത് ഒരു വീട്ടില്‍ ഹോം നഴ്സായി ജോലി ചെയ്ത് തട്ടിപ്പിനു നേതൃത്വം നല്‍കിയിരുന്ന യുവതി അവിടെ വച്ച് വ്യാജ മേല്‍വിലാസത്തില്‍ ഒരു ആധാര്‍ കാര്‍ഡ് സ്വന്തമാക്കി. ഇത്തരത്തില്‍ യുവതിക്കു ആധാര്‍ കാര്‍ഡ് എടുക്കാന്‍ ശിപാര്‍ശ ചെയ്തത് ഒരു എംഎല്‍എയാണെന്നും പോലീസിനു വിവരം ലഭിച്ചു. ഹോം നഴ്സായി ജോലി ചെയ്യുന്ന വീടുകളിലെല്ലാം മാന്യമായ പെരുമാറ്റം കൊണ്ടും സ്വന്തം വീട്ടിലെ ബുദ്ധിമുട്ടുകള്‍ പറഞ്ഞും യുവതി ഏവരുടെയും പ്രീതി സന്പാദിച്ചിരുന്നു. ഈ വീടുകളില്‍ എത്തിയിരുന്ന ബന്ധുക്കളെയും ഹണിട്രാപ്പ് ഉള്‍പ്പെടെയുള്ള തട്ടിപ്പുകളില്‍ യുവതി വീഴ്ത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ചു നാളുകളായി ഇവര്‍ ഹോം നഴ്സിംഗ് ജോലികള്‍ക്കു പോകാറില്ലെന്നും പോലീസ് പറഞ്ഞു. നാളുകള്‍ക്ക് മുന്‍പു അങ്കിളുമാര് നിയന്ത്രിക്കുന്ന സംഘത്തിന്റെ ഹണിട്രാപ്പ് കേസില്‍ ഉള്‍പ്പെട്ട് പണം നഷ്ടമായ തിരുവനന്തപുരം സ്വദേശിയെ പോലീസ് അടുത്ത ദിവസം ചോദ്യം ചെയ്യും. ഇയാളോട് ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പല ഹണിട്രാപ്പ് തട്ടിപ്പ് സംഘത്തില്‍ ഉള്‍പ്പെട്ടതായി പോലീസിനു വിവരം ലഭിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെ കാണിച്ചായിരിക്കും ചോദ്യം ചെയ്യുന്നത്. നിരവധി ഹണിട്രാപ്പ് സംഘത്തെക്കുറിച്ചു വിവരം ലഭിച്ചിട്ടുണ്ടെങ്കിലും സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നവരുടെ പൂര്‍ണമായ വിവരങ്ങള്‍ പോലീസിനു ലഭിച്ചിട്ടില്ല. പോലീസിന്റെ പക്കലുള്ളവരുടെ ചിത്രങ്ങള്‍ തിരുവനന്തപുരം സ്വദേശിക്കു തിരിച്ചറിയാനായാല്‍ തുടരന്വേഷണം നടത്താന്‍ പോലീസിനു സഹായകമാകും.