രാമപുരം പാലവേലി നാഗത്തിങ്കല്‍ ജയരാജിന്റെ മകനായ അമലിനെ(19)ക്കുറിച്ച് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം നല്ലതു മാത്രമെ പറയാനുള്ളു.
നിലവില്‍ ഫോണ്‍ ലോക്കാണ്. അണ്ലോക്കാക്കിയാല് രേഖകള്‍ നശിക്കാനിടയുണ്ടെന്നാണ് ടെക്നീഷ്യന്മാരില് ചിലര്‍ സൂചിപ്പിച്ചിട്ടുള്ളത്.ഈ സാഹചര്യത്തില്‍ ഈ രംഗത്തെ വിദഗ്ധരുടെ സേവനം തേടാനും പൊലീസ് ശ്രമിക്കുന്നുണ്ടെന്നാണ് സൂചന.
ഇന്നലെ രാവിലെ 7 മണിയോടെ പിതാവാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ മകന്റെ ജഡം ആദ്യം കാണുന്നത്.ഡയറിയില്‍ എന്റെ മരണത്തിന് മറ്റാരും ഉത്തരവാദിയല്ല രേഖപ്പെടുത്തിയ ശേഷമാണ് അമല്‍ ആത്മഹത്യ ചെയ്തത്.പാല പൊലീസ് മേല്‍നടപടി സ്വീകരിച്ചു. മൊബൈലില്‍ നിന്നും എന്തെങ്കിലും വിവരം കിട്ടുമോന്നാണ് പൊലീസ് പരിശോധിക്കുന്നത്.ചിരിച്ചും തമാശപറഞ്ഞും നടക്കുന്ന അമലിനെയാണ് ഇവരെല്ലാം കണ്ടിട്ടുള്ളത്. പിതാവ് ജയരാജിന് സ്വര്‍ണ്ണപ്പണിയാണ് ജോലി. ഒരു സഹോദനുണ്ട്. മാതാപിതാക്കളും മക്കളും വീട്ടില്‍ കൂട്ടുകാരെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്നും ഇവര്‍ തമ്മില്‍ എന്തെങ്കിലും വിഷയത്തില്‍ കലഹിച്ചതായി വിവരമില്ലന്നുമാണ് അയല്‍വാസികളില്‍ നിന്നും പൊലീസിന് ലഭിച്ച വിവരം.