Tue. Oct 27th, 2020




ശ്രീനഗര്‍ : ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ വധിച്ചു. ജമ്മു കശ്മീരില്‍ ഷോ​പ്പി​യാ​നി​ലെ മെ​ല​ഹു​ര​യിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെയാണ് വധിച്ചത്. തീവ്രവാദികള്‍ രഹസ്യമായി കഴിയുന്നുണ്ടെന്ന സന്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സംയുക്തസേന പ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ വെടി യുതിര്‍ക്കുകയും സേന ശക്തമായി തിരിച്ചടിക്കുകയുമായിരുന്നു.

സ്ഥ​ല​ത്ത് കൂ​ടു​ത​ല്‍ ഭീ​ക​ര​ര്‍ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഏ​റ്റു​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണ്. സുരക്ഷാ സേനയും ജമ്മു കശ്മീര്‍ പൊലീസും ഏറ്റുമുട്ടലില്‍ പങ്കെടുത്തായി കശ്മീര്‍ സോണല്‍ പൊലീസ് അറിയിച്ചു. മല്‍ഹൂര ഏരിയയിലേക്കുള്ള പാതകള്‍ അടച്ചുവെന്നാണ് റിപ്പോര്‍ട്ട്




By onemaly