നടന് പൃഥ്വിരാജിന് കൊവിഡ് . ‘ജനഗണമന’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. സെറ്റിലുണ്ടായിരുന്ന സംവിധായകന് ഡിജോ ജോസ് ആന്റണിക്കും കൊവിഡ് പോസിറ്റീവ് സ്ഥീതീകരിച്ചു. ഇരുവര്‍ക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ നടക്കുന്നതിനിടെയാണ് കൊവിഡ് പിടിപ്പെട്ടത്.
സിനിമയുടെ ഭാഗമായി ലൊക്കോഷനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച അഭിനേതാക്കളുള്പ്പടെയുള്ളവരൊക്കെ ക്വാറന്റീനില്‍ പോകേണ്ടി വരും. ‘ക്വീന്‍’ എന്ന സിനിമയ്ക്കു ശേഷം ഡിജോ ജോസ് ഒരുക്കുന്ന ചിത്രമാണ് ‘ജനഗണമന’. പൃഥ്വിരാജിന് പുറമെ സുരാജ് വെഞ്ഞാറമ്മൂടും ഈ ചിത്രത്തില്‍ പ്രധാനവേഷം അഭിനയിക്കുന്നുണ്ട് . ഇതിനു മുന്‍പ് ‘ആടുജീവിതം’ എന്ന സിനിമയുടെ ഷൂട്ടങ്ങിന് ശേഷം ജോര്‍ദാനില്‍ നിന്നും മടങ്ങിയെത്തിയ പൃഥ്വിരാജ് കൊവിഡ് ടെസ്റ്റിന് വിധേയനായിരുന്നു. അന്ന് അദ്ദേഹം കൊവിഡ് നെഗറ്റീവായിരുന്നു.