Local

ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു



കൊച്ചി : ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായ അളവില്‍ ഗുളിക കഴിച്ച സജ്‌നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ നിരീക്ഷണത്തിലാണ് സജ്‌നയിപ്പോള്‍. അതേസമയം ഗുരുതരാവസ്‌ഥയില്‍ അല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ബിരിയാണി വില്‍പ്പനക്കിടെ ആക്രമണം ഉണ്ടായി എന്ന ഇവരുടെ പരാതി വലിയ വാര്‍ത്തയായിരുന്നു സിനിമാ താരങ്ങള്‍ അടക്കം നിരവധി പേര്‍ സജ്നയ്ക്ക് പിന്തുണയും സഹായവുമായി എത്തുകയും ചെ്യതു.

എന്നാല്‍ ഇത് തട്ടിപ്പായിരുന്നു എന്ന് മറ്റൊരു ട്രാന്‍സ്വുമണ്‍ ആരോപണം ഉന്നയിച്ചു സാമൂഹിക മാധ്യമങ്ങളില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം സജ്നയുടേതെന്ന പേരില്‍ ചില ഓഡിയോ ക്ലിപ്പിങ്ങുകളും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. തുടര്‍ന്ന് ചിലര്‍ ഇവരെ ആക്ഷേപിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. വിവാദങ്ങളില്‍ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

വഴിയരികില്‍ ബിരിയാണി വിറ്റിരുന്ന സജ്നയുടെ കച്ചവടം തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചക്കുന്നതായി സജ്ന തന്നെ നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. വിവിധയിടങ്ങളില്‍ നിന്നും സജ്നക്ക് പിന്തുണ ഏറിയതോടെ സജ്നയുടെ കച്ചവടം നല്ലനിലയില്‍ ഉയരുകയും ചെയ്തു. നേരത്തെ ദിവസവും 200 ബിരിയാണി വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 500-ഓളം ബിരിയാണികളാണ് വില്‍ക്കുന്നതെന്ന് സജ്ന തന്നെ പറഞ്ഞിരുന്നു. തെരുവിലെ ബിരിയാണി വില്‍പ്പനയില്‍ നിന്ന് ഹോട്ടല്‍ തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു സജ്ന. ഇതിനിടെയാണ് സജ്നയ്ക്കെതിരെ ഓഡിയോ സഹിതമുള്ള ആരോപണവുമായി ട്രാന്‍സ്വുമണ്‍ രംഗത്തെത്തിയത്.

അമിതമായി ഗുളികകള്‍ കഴിച്ചതിനെ തുടര്‍ന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയരികില്‍ ബിരിയാണിക്കച്ചവടം നടത്തിവന്നിരുന്ന സജ്‌നയുടെ കച്ചവടം ചിലര്‍ മുടക്കിയതിനെത്തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ ഇവര്‍ തന്റെ വേദന പങ്കുവെച്ചിരുന്നു. നിലവില്‍ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് സജ്ന.