2000 മാസ്‌കുകള്‍ ജില്ലാ ഭരണകൂടത്തിന് നല്‍കി ലോയേഴ്സ് യൂണിയന്‍ – Sreekandapuram Online News-
Sat. Sep 26th, 2020
കണ്ണൂര്‍ 2000 മാസ്‌കുകള്‍ ജില്ലാ ഭരണകൂടത്തിന് നല്‍കി ലോയേഴ്സ് യൂണിയന്‍ കണ്ണൂര്‍  ജില്ലാ കമ്മിറ്റി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ മാസ്‌കുകള്‍  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഏറ്റുവാങ്ങി. ചടങ്ങില്‍ ലോയേഴ്സ് യൂണിയന്‍ ജില്ലാ ഭാരവാഹികളായ പി ശശി, എം സി രാമചന്ദ്രന്‍, പബ്ലിക് പ്രോസിക്യൂട്ടര്‍ വി പി ശശീന്ദ്രന്‍, വിജയകൂമാര്‍, വിശ്വന്‍, അന്‍വര്‍, വിനോദ്, ചംബ്ലോന്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ പി ജയപാലന്‍, അജിത് മാട്ടൂല്‍ എന്നിവര്‍ പങ്കെടുത്തു.
By onemaly