Local

സേവിങ്ങ്‌സ് അക്കൗണ്ട്; ബാങ്കുകളില്‍ സമയ ക്രമീകരണം ഇങ്ങനെ



കണ്ണൂര്‍: സംസ്ഥാന ബാങ്ക് കമ്മിറ്റിയുടെ തീരുമാനപ്രകാരം സേവിങ്ങ്‌സ് അക്കൗണ്ട്‌സ് ഉപഭോക്താക്കള്‍ക്കായി ബാങ്കുകളിലെ സന്ദര്‍ശന സമയം ക്രമീകരിച്ചു.

ഒന്ന് മുതല്‍ അഞ്ച് വരെ (1, 2, 3, 4, 5) നമ്ബറുകളില്‍ അവസാനിക്കുന്ന അക്കൗണ്ടുള്ളവര്‍ക്ക് രാവിലെ 10 മണി മുതല്‍ 12.30 വരെയും, ആറ് മുതല്‍ ഒമ്ബത് വരെ, പൂജ്യം(6, 7, 8, 9, 0) നമ്ബറുകളില്‍ അവസാനിക്കുന്നവര്‍ക്ക് ഒരു മണി മുതല്‍ നാല് മണി വരെയുമായാണ് സയമം ക്രമീകരിച്ചിരിക്കുന്നത്.

കണ്ടെയിന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളില്‍ ഒന്ന് മുതല്‍ അഞ്ച് വരെ നമ്ബറുകളില്‍ അവസാനിക്കുന്ന അക്കൗണ്ടുള്ളവര്‍ക്ക് രാവിലെ 10 മണി മുതല്‍ 11.30 വരെയും ആറ് മുതല്‍ ഒമ്ബത് വരെ, പൂജ്യം നമ്ബറുകളില്‍ അവസാനിക്കുന്നവര്‍ക്ക് 11.30 മുതല്‍ 1 മണി വരെയുമാണ് സമയക്രമം.

വായ്പയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും മറ്റ് ബാങ്ക് ഇടപാടുകള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. പൊതുവായ അന്വേഷണങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ച സന്ദര്‍ശനങ്ങള്‍ എന്നിവയ്ക്ക് അതാത് ബാങ്ക് ശാഖയുമായി ഫോണില്‍ ബന്ധപ്പെടാവുന്നതാണ്.

 

ബാങ്ക് സന്ദര്‍ശനം പരമാവധി കുറയ്ക്കുന്നതിനായി എടിഎം കാര്‍ഡ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രം മേല്‍പ്പറഞ്ഞ ക്രമീകരണങ്ങള്‍ ഉപയോഗിക്കണമെന്നും ഒരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ഈ നിര്‍ദ്ദേശങ്ങള്‍ തുടരുമെന്നും ജില്ലാ ലീഡ് ചീഫ് മാനേജര്‍ അറിയിച്ചു.