Sat. Jan 23rd, 2021




തകർച്ചയിൽ ആയ ഇരിക്കൂർ പാലത്തിനു പകരം പുതിയ പാലം നിർമ്മിക്കുമെന്ന് ഇ. പി. ജയരാജൻ.

തലശ്ശരി – ഇരിക്കൂർ റോഡിൽ വർഷങ്ങളുടെ പഴക്കം ഉള്ളതാണ് മട്ടന്നുർ മണ്ഡലത്തെയും ഇരിക്കൂറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഇരിക്കൂർ പാലം നിരവധി വാഹനങ്ങൾ കടന്നു പോകുന്നതും മലയോരമേഖലയിൽ നിന്നും കണ്ണൂർ, തലശ്ശേരി ഉൾപ്പെടെയുള്ള പട്ടണങ്ങളിലേക്കുള്ള യാത്ര പാതയായ ഇരിക്കൂർ പാലം കാലപ്പഴക്കം കൊണ്ട് തകർച്ച ഭീഷണിയിൽ ആണ് ജില്ലയിൽ മറ്റു പഴയപാലങ്ങളെല്ലാം പുതുക്കി പണിയുന്ന നടപടി LDF സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

തകർച്ചാഭീഷണിയിലുള്ള ഇരിക്കൂർ പാലത്തിന് പകരം പുതിയ പാലം നിർമിക്കണമെന്ന് ആവിശ്യപെട്ടുകൊണ്ട് വ്യവസായ മന്ത്രി ഇ പി ജയരാജൻ പൊതുമരാമത്ത് മന്ത്രി ജി സുധാകരന് കത്ത് നൽകുകയും ആവിശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു…






By onemaly