Sat. Jan 23rd, 2021
മികച്ചഹാസ്യ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സൗബിന്‍ ഷാഹിര്‍. മഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തന്‍- ഫഹദ് ഫാസില്‍ ചിത്രത്തിലെ ക്രിസ്പിന്‍ എന്ന കഥാപാത്രം ഈ നടന്റെ കരിയറിലെ ഒരു വഴിത്തിരിവായിരുന്നു. രണ്ടുവര്‍ഷം മുന്‍പ് പറവ എന്ന ചിത്രമൊരുക്കിയതിലൂടെ സൗബിന്‍ സംവിധായക വേഷമണിഞ്ഞു
ഇപ്പോള്‍ തന്റെ പ്രിയതമക്ക് രസകരമായ രീതിയില്‍ ജന്മദിനാശംസ നേര്‍ന്നിരിക്കുകയാണ് സൗബിന്‍. സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചിരിക്കുന്ന ചിത്രത്തിന്റെ ക്യാപ്ഷനാണ് ശ്രദ്ധേയമാകുന്നത്.
കുറിപ്പ് കാണാം….
കണ്ടം ബച്ച കോട്ട് ‘ വന്നപ്പോള്‍ മലയാള സിനിമ കളര്‍ ആയി ..
‘ജാമു’ വന്നപ്പോള്‍ എന്റെ ജീവിതം കളര്‍ ആയി. ഉമ്മ തരുന്ന എന്റെ കുഞ്ഞിന്റെ ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകള്‍