
ചെന്നൈ: ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്റെ ജീവചരിത്ര സിനിമയായ ‘800’ല്‍ നിന്ന് തമിഴ് നടന് വിജയ് സേതുപതി പിന്മാറി എന്ന് റിപ്പോര്‍ട്ട്. മുത്തയ്യ മുരളീധരന്റെ ആവശ്യപ്രകാരമാണ് താരം പിന്മാറിയത്.
തന്റെ ബയോപിക് ചെയ്യുന്നതുകൊണ്ട് വിജയിന്റെ കരിയറിന് ഒരു പ്രശ്നവും ഉണ്ടാകാന്‍ പാടില്ലെന്നും അതിനാല്‍ പ്രോജക്ടില്‍ നിന്നും പിന്മാറാന് സേതുപതിയോട് ആവശ്യപ്പെടുന്നുവെന്ന് മുത്തയ്യ മുരളീധരന് വ്യക്തമാക്കിയിരുന്നു. താന്‍ ഒരുപാട് തിരിച്ചടികള്‍ നേരിട്ട് കൊണ്ടാണ് ഈ നിലയിലെത്തിയത്. പ്രോജക്ടിന്റെ പ്രൊഡക്ഷന്‍ ടീമില്‍ പൂര്‍ണവിശ്വാസമുണ്ട്. മറ്റൊരു നടനെ കാസ്റ്റ് ചെയ്തുകൊണ്ട് അവര്‍ സിനിമ പൂര്‍ത്തിയാക്കുമെന്നും മുത്തയ്യ മുരളീധരന് കുറിപ്പില്‍ പറയുന്നു.
മുത്തയ്യ മുരളീധരന്റെ കുറിപ്പിനൊപ്പം ‘ നന്ട്രി, വണക്കം’ എന്ന് മാത്രമാണ് ട്വിറ്ററില്‍ വിജയ് പറഞ്ഞിരിക്കുന്നത്.