
അന്വേഷക സംഘത്തെപ്പോലും അന്പരപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായിരുന്നു കണ്ടെത്തിയ കാര്യങ്ങള്‍. കൊലയ്ക്കു ശേഷം മൃതദേഹങ്ങള്‍ കുളിപ്പിക്കും പിന്നീട് ലൈംഗിക താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കും. അവയ്ക്കൊപ്പം ആഴ്ചകളോളം അവയ്ക്കൊപ്പം കിടന്നുറങ്ങുകയും ചെയ്യുകയായിരുന്നു ഡെന്നിസിന്റെ രീതി.
ഇതിനു പുറമേ മൃതദേഹം ചൂടുവെള്ളത്തിലിട്ടു തിളപ്പിക്കുക, മൃതദേഹത്തെ മുറിവേല്‍പ്പിക്കുക, നന്നായി വസ്ത്രം ധരിപ്പിച്ച് അലമാരയ്ക്കുള്ളില്‍ സൂക്ഷിക്കുക തുടങ്ങിയവയൊക്കെ ഇയാള്‍ക്കു ഹരമായിരുന്നു. ഡെന്നിസിന്റെ മാനസികാരോഗ്യനില ആകെ വഷളായിരുന്നു എന്നാണ് അന്വേഷകര്‍ വിലയിരുത്തിത്.പത്തു വര്‍ഷത്തിനിടയില്‍ പതിനഞ്ച് പുരുഷന്മാരാണ് ഡെന്നിസിന്റെ കൊടുംക്രൂരതയ്ക്ക് ഇരയായത്.