വീട് കേന്ദ്രീകരിച്ച് ചാരായ വാറ്റ് – Sreekandapuram Online News-
Thu. Sep 24th, 2020
കണിച്ചാർ സ്വദേശി മേക്കൽ വീട്ടിൽ കണ്ണൻ എന്ന സുരേന്ദ്രൻ എന്നയാളുടെ വീട്ടിൽ നിന്ന് 25 ലിറ്റർ വാഷും വാറ്റു ഉപകരണങ്ങളും കണ്ടെടുത്ത് പേരാവൂർഎക്സൈസ് കേസെടുത്തു.

കോവിഡ് 19 പ്രതിരോധ ലോക്ഡൗണിന്റെ ഭാഗമായി മദ്യഷാപ്പുകൾ അടച്ചു പൂട്ടിയതിന്റെ മറവിൽ വീട്ടിൽ വച്ച് ചാരായ നിർമാണം നടത്തിവരികയായിരുന്നു ഇയാൾ. കണ്ണൂർ എക്‌സൈസ് ഇന്റലിജിൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് കേസ്‌ കണ്ടെടുത്തത്.

പ്രിവന്റീവ് ഓഫീസർ പി സി ഷാജിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എൻ പത്‌മരാജൻ സിവിൽ എക്സൈസ് ഓഫീസർമാരായ കെ എ ഉണ്ണികൃഷ്ണൻ, കെ ശ്രീജിത്ത്‌, വിഷ്ണു എൻ.സി, അഖിൽ.പി.ജി, വനിത സിവിൽ എക്സൈസ് ഓഫീസർ അമൃത കെ കെ എന്നിവർ പങ്കെടുത്തു
By onemaly