
മെയ് മാസത്തില്‍ രേവയിലെ മംഗവാനിെല പൊലീസ് സ്റ്റേഷനിലാണ് സംഭഭവം നടന്നത്. കൊലക്കേസില്‍ അറസ്റ്റിലായ തന്നെ അഞ്ച് പൊലീസുകാര്‍ തന്നെ 10 ദിവസത്തോളം കൂട്ടബലാത്സംഗം ചെയ്തുവെന്ന് യുവതി ജില്ലാ ജഡ്ജി അടങ്ങിയ നിയമവിദഗ്ധ സംഘത്തെ അറിയിക്കുകയായിരുന്നു.
കൊലപാതകക്കേസില്‍ അറസ്റ്റിലായ യുവതി ജയിലില്‍ കഴിയുകയാണ്. ഒക്ടോബര്‍ 10ന് ജയില്‍ പരിശോധനക്കെത്തിയ അഡീഷണല്‍ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെയും സംഘത്തോടാണ് യുവതി പരാതി ബോധിപ്പിച്ചത്.കസ്റ്റഡിയിലെടുത്ത ശേഷം അറസ്റ്റ് രേരഖപ്പെടുത്താതെ ലോക്കപ്പിലിട്ട് നിരന്തരം കൂട്ടബലാത്സംഗത്തിനിരയാക്കി. മെയ് ഒമ്ബതിനും 21 നും ഇടയിലാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്നും അഡീഷ്ണല്‍ ജില്ലാ ജഡ്ജിയുടെ മുമ്ബാകെ യുവതി പരാതിപ്പെട്ടു. തുടര്‍ന്ന് സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
വനിത കോണ്‍സ്റ്റബിള്‍ ആണ് താനെന്ന് പറഞ്ഞ് പീഡനത്തെ ചെറുക്കാന്‍ ശ്രമിച്ചെങ്കിലും പൊലീസുകാര്‍ മര്ദിക്കുകയയായിരുന്നുവെന്ന് യുവതി അറിയിച്ചു.
മൂന്ന് മാസം മുമ്ബ് തന്നെ ബലാത്സംഗത്തെക്കുറിച്ച് ജയില്‍ വാര്‍ഡനോട് പരാതിപ്പെട്ടിരുന്നുവെന്നും എന്നാല്‍ യാതൊരുവിധ നടപടിയും എടുത്തിെലന്നും യുവതി ജയില്‍ സന്ദര്‍ശിച്ച നിയമവിദഗ്ധ സംഘത്തെ അറിയിച്ചു. ബലാത്സംഗത്തെക്കുറിച്ച് യുവതി തന്നോട് പറഞ്ഞതായി വാര്ഡന് സമ്മതിച്ചിട്ടുണ്ടെന്ന് നിയമവിദഗ്ധ സംഘത്തിലെ അഭിഭാഷകന് പറഞ്ഞു.
മെയ് 21 നാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഇവരെ മെയ് ഒമ്ബതിന് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.