ഇരിട്ടി: ഗ്രാനൈറ്റിന്റെ മറവില്‍ കര്‍ണാടകത്തില്‍ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന ഏഴു ചാക്ക് പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടി. ലോറി ഡ്രൈവര്‍ നടുവനാട് സ്വദേശി രമ്യ നിവാസില്‍ രജിലേഷിനെ പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന് കൊതേരി അറസ്റ്റുചെയ്തു. ലോറിയിലുണ്ടായിരുന്ന ക്ലീനര്‍ ശിവപുരം സ്വദേശി ഹാരിസ് ഓടി രക്ഷപ്പെട്ടു.
എസ്.ഐയുടെ നേതൃത്വത്തില്‍ കൂട്ടുപുഴയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. നിറയെ ഗ്രാനൈറ്റുമായി എത്തിയ ലോറിയില്‍ ഗ്രാനൈറ്റുകള്‍ക്കിടയില്‍ 7 ചാക്കുകളിലായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു 10,500 പായ്ക്കറ്റ് പുകയില ഉത്പന്നങ്ങള്‍.