kerala

കണ്ണൂര്‍ മുണ്ടയാട് സ്വദേശിയും അഹമദാബാദില്‍ അദാനി ഗ്രൂപ്പില്‍ എഞ്ചിനീയറുമായ എഞ്ചിനീയര്‍ ഗുജറാത്തില്‍ കുഴഞ്ഞുവീണു മരിച്ചു



കണ്ണൂര്‍: ( 18.10.2020) എഞ്ചിനീയര്‍ ഗുജറാത്തില്‍ കുഴഞ്ഞുവീണു മരിച്ചു. കണ്ണൂര്‍ മുണ്ടയാട് സ്വദേശിയും അഹമദാബാദില്‍ അദാനി ഗ്രൂപ്പില്‍ എഞ്ചിനീയറുമായ എന്‍ പി കാര്‍ത്തികേയന്‍ (52) ആണ് മരിച്ചത്. പരേതരായ സി കെ കുഞ്ഞിരാമന്‍ നമ്ബ്യാര്‍-നളിനി ദമ്ബതികളുടെ മകനാണ്. ശനിയാഴ്ച രാവിലെ താമസസ്ഥലത്താണ് കുഴഞ്ഞുവീണത്.

 

ഭാര്യ: ദീപ (കാഞ്ഞങ്ങാട്). മക്കള്‍: മേഘ നമ്ബ്യാര്‍, അന്വിത (ഇരുവരും വിദ്യാര്‍ത്ഥിനികള്‍). സഹോദരങ്ങള്‍: എന്‍ പി മുരളീധരന്‍ (യു എസ്), എന്‍ പി കീര്‍ത്തി (മംഗളൂരു).