
യുവതി ആവശ്യപ്പെട്ടതുപ്രകാരം വീഡിയോ കോളില്‍ യുവാവ് നഗ്നനായി. യുവതിയും നഗ്നയായിരുന്നു. എന്നാല്‍ യുവാവിന്റെ നഗ്നദൃശ്യങ്ങള്‍ യുവതി തന്ത്രപരമായി റെക്കോര്‍ഡ് ചെയ്തിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ കാട്ടി യുവതി പണം ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ യുവാവിനെതിരെ ‘ഓണ്‍ലൈന്‍ ബലാത്സംഗ’ പരാതി ഫയല്‍ ചെയ്യുമെന്ന് പറഞ്ഞ് യുവതി ഭീഷണിപ്പെടുത്തി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ക്ലിപ്പ് പ്രചരിപ്പിക്കുമെന്നും അവര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് യുവതി ആവശ്യപ്പെട്ട 5000 രൂപ യുവാവ് നല്കി. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു. സെക്ടര്‍ 39 പൊലീസ് സ്റ്റേഷനിലാണ് യുവാവ് പരാതി നല്‍കിയത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
‘നഗ്നനായ വീഡിയോ കോള്‍ അവസാനിച്ചയുടന്‍ എനിക്ക് അപരിചിതമായ നമ്ബരില്‍നിന്ന് ഒരു കോളും വാട്ട്സ്ആപ്പ് വീഡിയോ സന്ദേശവും ലഭിച്ചു. വീഡിയോയില്‍ എന്റെ ചിത്രമായിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ഓണ്‍ലൈനില്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്ന് ഒരു അടിക്കുറിപ്പും ഉണ്ടായിരുന്നു, ‘ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പരാതിക്കാരനെ ഉദ്ധരിച്ച് പറഞ്ഞു.
ആദ്യം യുവതി ആവശ്യപ്പെട്ട 5000 രൂപ നല്‍കിയെങ്കിലും വീണ്ടും ഭീഷണി തുടര്‍ന്നു. പണം നല്‍കിയില്ലെങ്കില്‍ നഗ്ന വീഡിയോ ദൃശ്യം പുറത്തുവിടുമെന്നായിരുന്നു ഭീഷണി. ഇതിനകം തന്നെ വീഡിയോ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നും അത് നീക്കം ചെയ്യാന്‍ കൂടുതല്‍ പണം ആവശ്യമാണെന്നും അജ്ഞാത നമ്ബരില്നിന്നുള്ള സന്ദേശത്തില്‍ യുവതി അവകാശപ്പെട്ടു. എന്നാല്‍ പണം നല്കാന് തയ്യാറാകാതെ യുവാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
അന്വേഷണത്തില്‍ യുവതി യുവാവിന് നല്കിയ വ്യാജ വിവരങ്ങളാണെന്നും തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. അന്വേഷണം തുടരുകയാണെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ പീനല്‍ കോഡ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി (ഐടി) നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.