
കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ദേശീയപാതയില്‍ മാരാരിക്കുളം കളിത്തട്ട് ജങ്ഷനിലായിരുന്നു സംഭവം. കൂത്താട്ടുകുളത്ത് നിന്നും എംസാന്‍ഡുമായി എത്തിയ ലോറിക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈകാണിച്ചു. വാഹനം വഴി അരികില്‍ നിര്‍ത്തിയശേഷം ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു.
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കുറച്ചുദൂരം പിന്നാലെ പോകുന്നത് ദൃശ്യങ്ങളില്‍ കാണാം.ഉദ്യോഗസ്ഥരെ ഭയന്ന് ഷാനവാസും സഹായിയും ഇരു ദിശയിലേക്കാണ് ഓടിയത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവം ഉടന്‍ മാരാരിക്കുളം പൊലീസിനെ അറിയിച്ചു. കൊല്ലം സ്വദേശിയായ വാഹന ഉടമയോടും സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ലോറിയിലെ സഹായി പൊലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഡ്രൈവറായ ഷാനവാസിനെ കണ്ടെത്താനായിരുന്നില്ല. മൊബൈല്‍ ഫോണിലും ലഭ്യമായിരുന്നില്ല. പുലര്‍ച്ചെ മൂന്ന് മണിയോടെ കളിത്തട്ട് ജങ്ഷന് ഒരു കിലോമീറ്റര്‍ പരിധിയില്‍ ഷാനവാസിനെ മരിച്ച നിലയില്‍ പൊലീസ് കണ്ടെത്തി.
ലോറിയില്‍ അമിതഭാരം ഉള്ളതിനാല്‍ മോട്ടോര്‍ വാഹന വകുപ്പ് വന്‍തുക പിഴ ഈടാക്കുമെന്ന് ഭയപ്പെട്ടാണ് ഓടിയത് എന്ന് സഹായി പൊലീസിനോട് പറഞ്ഞു. അസ്വാഭാവിക മരണത്തിന് മാരാരിക്കുളം പൊലീസ് കേസെടുത്തിരുന്നു.