August 7, 2022




കണ്ണൂര്‍ : ചുണ്ടയില്‍ ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കക്ക് ദാരുണാന്ത്യം . കൈതേരി സ്വദേശികളായ അതുല്‍ (21), സാരംഗ് (22) എന്നിവരാണ് മരിച്ചത് . ഇന്ന് രാവിലെയോടെയയിരുന്നു അപകട വിവരം അറിഞ്ഞത്.

കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെയാണ് അപകടം ഉണ്ടായതെന്നാണ് നിഗമനം . മരത്തിലിടിച്ച ബൈക്ക് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞ് വീണിരുന്നു . ഒരാളുടെ മൃതദേഹം ഇവിടെ നിന്നും മറ്റേയാളുടേത് സമീപത്തെ പറമ്ബില്‍ നിന്നുമാണ് കണ്ടെത്തിയത് . മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട് .

നാട്ടുകാരാണ് അപകട വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ഇരുവരും മരിച്ചതായി സ്ഥിരീകരിച്ചു . പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും