home

പത്തും എട്ടും വയസുളള രണ്ടു മക്കളെ ഉപേക്ഷിച്ചാണ് അഞ്ജു സ്വകാര്യ ബസ് ജീവനക്കാരനായ രഞ്ജിത്തിനൊപ്പം ഒളിച്ചോടിയത്.

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച ഒളിച്ചോടിയതിന് അറസ്റ്റിലായ കമിതാക്കളെ കോടതി റിമാന്‍ഡ് ചെയ്തു. കൊട്ടറ മാടന്‍വിള ഭാഗത്ത് തോട്ടത്തില്‍ വീട്ടില്‍ അഞ്ജു (31), കാമുകനും രണ്ട് കുട്ടികളുടെ പിതാവുമായ കൊട്ടിയം ഉമയനല്ലൂര്‍ കുന്നുംപുറത്ത് വീട്ടില്‍ രഞ്ജിത്ത്(28) എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് റിമാന്‍ഡ് ചെയ്തത്.അഞ്ജുവിന്റെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.പത്തും എട്ടും വയസുളള രണ്ടു മക്കളെ ഉപേക്ഷിച്ചാണ് അഞ്ജു സ്വകാര്യ ബസ് ജീവനക്കാരനായ രഞ്ജിത്തിനൊപ്പം ഒളിച്ചോടിയത്.ഭര്‍ത്താവുമായുളള വിവാഹ ബന്ധം നിലനില്‍ക്കെ തന്നെ യുവതി രഞ്ജിത്തിനെ വിവാഹം കഴിക്കുകയും ചെയ്തു. രഞ്ജിത്തിനും രണ്ടു കുട്ടികളുണ്ട്. അന്വേഷണത്തിനൊടുവില്‍ ഇരുവരെയും രഞ്ജിത്തിന്റെ വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട ഇരുവരും തമ്മില്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചെയ്തത്.പൂയപ്പള്ളി സി.ഐ. വിനോദ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇരുവരെയും അറസ്റ്റ്