കൂത്തുപമ്ബ് വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ് ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുന്ന പുഷ്പന്‍്റെ സഹോദരന് ബിജെപിയില്‍ ചേര്‍ന്നു. പുഷ്പന്‍്റെ സഹോദരന് കണ്ണൂര്‍ ചൊക്ലി മേനപ്രം സ്വദേശി പുതുക്കിടി ശശിയാണ് ബിജെപിയില്‍ ചേര്‍ന്നത്. വിവിധ വിഷയങ്ങളിലുള്ള സിപിഐഎം നിലപാടുകളില്‍ പ്രതിഷേധിച്ചാണ് ബിജെപിയില്‍ ചെരുന്നതെന്ന് ശശി പറഞ്ഞു.
ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ, പി പ്രകാശ് ബാബുവാണ് ശശിക്ക് മെമ്ബര്‍ഷിപ്പ് നല്‍കിയത്. ഇനിയും കൂടുതല്‍ ആളുകള്‍ പാര്‍ട്ടിയില്‍ എത്തുമെന്ന് ചടങ്ങിനിടെ ബിജെപി കണ്ണൂര്‍ ജില്ലാ ഘടകം പറഞ്ഞു.