Local

കുത്തുപറമ്പ് -ചിറ്റാരിപ്പറമ്പിൽ റോഡരികിൽ രണ്ട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി



കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ചുണ്ടയിലാണ് സംഭവം. കൈതേരി ആറങ്ങാട്ടേരി സ്വദേശികളായ സാരംഗ് (22), അതുൺ (21) എന്നിവരാണ് മരിച്ചത്. ബൈക്ക് മരത്തിലിടിച്ചുണ്ടായ അപകടത്തിലാണ് മരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മൃ​ത​ദേ​ഹ​ങ്ങ​ള്‍ ത​ല​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.