home

എന്റെ പാര്‍ട്ടി കഴിഞ്ഞു. സമയം അതിവേഗം കടന്നുപോകുകയാണ്. അതിനാല്‍, നന്നായി ജീവിക്കുക, ആസ്വദിക്കുക, ആഘോഷം തുടരുക

എന്റെ പാര്‍ട്ടി കഴിഞ്ഞു. സമയം അതിവേഗം കടന്നുപോകുകയാണ്.
അതിനാല്‍, നന്നായി ജീവിക്കുക, ആസ്വദിക്കുക, ആഘോഷം തുടരുക, പ്രിയപ്പെട്ടവര്‍ക്കായി എജ്ജി കുറിച്ച വരികള്‍ ഇങ്ങനെയാണ്. ഭൂമി എന്ന ഗ്രാമത്തില്‍, മതമില്ലാതെ, സ്വന്തം നിയമങ്ങളോടെ മുന്നേറിയവന്‍ എന്നാണു അദ്ദേഹം സ്വയം വിശേഷിപ്പിച്ചത്.
നടന്‍, കാര്‍ റാലി ഡ്രൈവര്‍, സംഘാടകന്‍, മാനവികതാവാദി, യുക്തിവാദി, മുഴുവന്‍ സമയ ഭര്‍ത്താവും ഹോം മേക്കറും തുടങ്ങിയ വിശേഷങ്ങളും സ്വയം നല്‍കി.
സ്വന്തം ശരീരത്തെ വിന്റേജ് കാറിനോട് ഉപമിച്ചാണ് ഫേസ്ബുക്കിലെ എജ്ജിയുടെ കുറിപ്പ്. ഇന്ത്യയിലെ ഏറ്റവും മിടുക്കരായ മെക്കാനിക്കുകള്‍ ഏറ്റവും മികച്ച ഉപകരണങ്ങള്‍ കൊണ്ടു കാര്‍ നന്നാക്കാന്‍ ശ്രമിച്ചട്ടും കഴിഞ്ഞില്ലെന്ന് കുറിപ്പില്‍ പറയുന്നു. കൊള്ളാവുന്ന പാര്‍ട്സ് ഇതേപോലെ പഴയ കാറുള്ളവര്‍ക്ക് ഉപയോഗിക്കാനായി നല്‍കുകയാണെന്നും അദ്ദേഹം എഴുതി