Tue. Sep 29th, 2020




പത്തനംതിട്ട കൊടുമണിലെ 16 കാരന്‍ അഖിലിന്റെ കൊലപാതകം വെളിച്ചത്ത് വന്നത് നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍. സംഭവ സ്ഥലത്തെ വിജനമായ പറമ്ബില്‍ വെച്ച്‌ ഇരയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആദ്യം അഖിലിനെ കല്ലെറിഞ്ഞു വീഴ്‌ത്തി. താഴെ വീണ അഖിലിനെ സമീപത്ത് കിടന്ന മഴു ഉപയോഗിച്ച്‌ കഴുത്തിന് വെട്ടി. പിന്നിട് കമിഴ്‌ത്തി കിടത്തിയും വെട്ടി. ഇതിന് ശേഷം ചെറിയ കുഴിയെടുത്ത് മൃതദേഹം മൂടി. ദൂരെ നിന്നും മണ്ണ കൊണ്ടുവന്ന് മുകളില്‍ ഇട്ടു. ഇവിടെ സംശയകരമായി രണ്ട് പേര്‍ നില്‍ക്കുന്നത് ദൂരെ നിന്ന നാട്ടുകാരില്‍ ഒരാളുടെ ശ്രദ്ധയില്‍ പ്പെട്ടു. സംശയം തോന്നിയ ഇയാള്‍ നാട്ടുകാരില്‍ ചിലരെ കൂട്ടി സ്ഥലത്ത് എത്തി. നാട്ടുകാര്‍ ചോദ്യം ചെയ്തപ്പോള്‍ നടന്ന കാര്യം ഇവര്‍ പറഞ്ഞു. സ്ഥലത്തെ മണ്ണ് മാറ്റിയപ്പോള്‍ മൃതദേഹം കണ്ടെത്തി. വിവരം അറിഞ്ഞ ഉടന്‍ പൊലീസും സ്ഥലത്തെത്തി. പ്രതികളെ കസ്റ്റഡിയിലെടുത്തു.
സഹപാഠികള്‍ ചേര്‍ന്ന് സുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചതിലെ പകയെന്നാണ് പൊലീസ് പറയുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് കൊടുമണ്ണില്‍ കൊല ചെയ്യപ്പെട്ട അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനില്‍ സുധീഷ് – മിനി ദമ്ബതികളുടെ മകന്‍ അഖിലിന്റെ (16) കൊലപാതകം സംബന്ധിച്ച വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. കൈപ്പട്ടൂര്‍ സെന്റ ജോര്‍ജ് മൗണ്ട് ഹൈസ്‌കൂളില്‍ പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കയാണ്. അങ്ങാടിക്കല്‍ തെക്ക് എസ്. എന്‍. വി.എച്ച്‌.എസ് സ്‌കൂളിന് സമീപം കദളിവനം വീടിനോട് ചേര്‍ന്ന റബര്‍ തോട്ടത്തിലാണ് സംഭവം.
ചൊവ്വാഴ്ച ഉച്ചക്ക് 1 നും 3 നും ഇടക്കാണ് സംഭവം. ഒമ്ബതാം ക്ലാസ് വരെ ഒപ്പം പഠിച്ചിരുന്നവര്‍ ചേര്‍ന്നാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും അങ്ങാടിക്കല്‍ തെക്ക് എസ്. എന്‍. വി. എച്ച്‌ – എസ് സ്‌കൂളില്‍ പത്താം ക്ലാസിലാണ്. രാവിലെ അഖിലിനെ വീട്ടില്‍ നിന്നും സൈക്കിളില്‍ വിളിച്ച്‌ ഇറക്കിക്കൊണ്ടു പോകയായിരുന്നുവെന്ന് പറയുന്നു’- ഇവര്‍ വന്ന രണ്ട് സൈക്കിള്‍ സംഭവസ്ഥലത്ത് ഇരിപ്പുണ്ട് ‘ നേരത്തെ പ്രതികളില്‍ ഒരാളെ അഖില്‍ സോഷ്യല്‍ മീഡിയയിലൂടെ കളിയാക്കിയിരുന്നു. ഇതാണ് കൊലക്ക് കാരണമായതായും പൊലീസ് പറയുന്നു
പോസ്റ്റ്‌മോര്‍ട്ടത്തിനായിമൃതദേഹം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ജില്ലാ പൊലീസ് സൂപ്രണ്ട് കെ.ജി. സൈമണ്‍, അടൂര്‍ ഡി.വൈ.എസ്. പി. ജവഹര്‍ ജനാര്‍ദ്, സിഐ. ശ്രീകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി, മരിച്ച അഖിലിന്റെ സഹോദരി ആര്യ. ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
(കൊടുമണ്‍ കേസിലെ പ്രതികള്‍ പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ പേരോ, ചിത്രങ്ങളോ നല്‍കാന്‍ നിയമം അനുവദിക്കുന്നില്ല)




By onemaly