Wed. Sep 30th, 2020




കണ്ണൂര്‍,ഇന്ന് മൊകേരി , പെരിങ്ങത്തൂർ , എടക്കാട് ചപ്പാരപ്പടവ് , പാട്യം – 2 , പന്ന്യന്നൂർ , കുന്നോത്ത് പറമ്പ – 2 , കോട്ടയം മലബാർ ( സമ്പർക്കത്തിലൂടെ )ഇതില്‍ ഒന്‍പത് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. ഒരാള്‍ക്ക് സമ്ബര്‍ക്കം മൂലമാണ് രോഗം പിടിപ്പെട്ടത്.  ജില്ലയില്‍ രോഗബാധ വര്‍ധിക്കുകയാണെന്നും ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി നടപ്പിലാകുന്നുണ്ടെന്ന് ഉറപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.മാർച്ച് 10നും 22നും ഇടയിൽ വിദേശത്ത് നിന്ന് വന്ന മുഴുവൻ പേരെയും ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി.

“ജില്ലയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പരിശോധന ഏര്‍പ്പെടുത്തി. റോഡില്‍ ഇറങ്ങുന്ന എല്ലാ വാഹനങ്ങളും ഒരു പൊലീസ് പരിശോധനക്കെങ്കിലും വിധേയമാകുമെന്ന് ഉറപ്പിക്കും. ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങള്‍ പൂര്‍ണ്ണമായി സീല്‍ ചെയ്തു. പൊലീസ് അനുവദിക്കുന്ന ചുരുക്കം മെഡിക്കല്‍ ഷോപ്പുകള്‍ മാത്രമേ തുറക്കാവൂ. അവശ്യ വസ്തുക്കള്‍ ഹോം ഡെലിവറിയായി എത്തിക്കാന്‍ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും കോള്‍ സെന്‍്ററുകള്‍ നിലവിലുണ്ട്. മറ്റ് ജില്ലയില്‍ പ്രഖ്യാപിച്ച ഇളവുകള്‍ കണ്ണൂരിനും ബാധകമാണെന്ന് തെറ്റിദ്ധരിച്ച്‌ കുറേ പേര്‍ ഇന്ന് റോഡില്‍ ഇറങ്ങി. കണ്ണൂര്‍ അടക്കം നാലു ജില്ലകള്‍ റെഡ് സോണിലാണ്. ഇത് മനസ്സിലാക്കി ജനങ്ങള്‍ സഹകരിക്കണം.”- അദ്ദേഹം പറഞ്ഞു




By onemaly