Sun. Jan 17th, 2021




പയ്യാവൂർ: ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ഒരു ജീവനക്കാരന് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് പഞ്ചായത്ത് ഓഫീസ് 3 ദിവസത്തേക്ക് അടച്ചിട്ടു.ഇദ്ദേഹം ഇന്നലെ വരെ ജോലിക്ക് വന്നിരുന്നു.  3 ദിവസം ഓഫീസ് അടച്ചിട്ട് അണുനശീകരണം നടത്തണമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചതിനെ തുടർന്നാണ് ഓഫീസ് അടച്ചത് .ഇദ്ദേഹവുമായി സമ്പർക്കമുള്ള ആളുകളോട് ക്വാറൻറീനിൽ പോകുവാനും നിർദ്ദേശിച്ചിട്ടുണ്ട് . അണുനശീകരണം നടത്തിയതിനു ശേഷം ചൊവ്വാഴ്ച്ച മുതൽ പഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു . തിങ്കളാഴ്ച്ച നടത്താനിരുന്ന ചന്ദനക്കാംപാറ പിഎച്ച്സി യിലേക്കുള്ള ഡോക്ടർ നിയമനത്തിൻ്റെ ഇൻ്റർവ്യൂ അന്നേ ദിവസം നിശ്ചയിച്ച സമയത്ത് തന്നെ ചന്ദനക്കാംപാറ പിഎച്ച്സിയിൽ വെച്ച് നടത്തുന്നതാണെന്നും ഉദ്യോഗാർത്ഥികൾ ചന്ദനക്കാംപാറ പിഎച്ച്സിയിൽ എത്തി ചേരണമെന്നും അറിയിച്ചിട്ടുണ്ട്.






By onemaly