Local

ഷോപ്പുടമകള്‍ ജാഗ്രതൈ! നാളെ മുതല്‍ പരിശോധന കര്‍ഷനമാവും



ഷോപ്പുടമകള്‍ ജാഗ്രതൈ! നാളെ മുതല്‍ പരിശോധന കര്‍ഷനമാവും ആയിപ്പുഴഃ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കടകളിലും,പൊതു സ്ഥാപനങ്ങളിലും,ആരാധനാലയങ്ങളിലും പരിശോധന കര്‍ശനമാക്കാന്‍ തീരുമാനം. സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായി പോലീസ് ,ആരോഗ്യ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധനക്കിറങ്ങുന്നത്.കൂടാളി പഞ്ചായത്തിലും ആയിപ്പുഴയ ഭാഗങ്ങളിലെ കടകളിലും  ഇന്ന്  പരിശോധന നടത്തുന്നുണ്ട്.കടകളിലെത്തുന്നവരുടെ പേരും മേല്‍ വിലാസവും കൃത്യമായി രേഖപ്പെടുത്തുകയും സൂക്ഷിച്ച് വെക്കുകയും വേണം,സാനിറ്റൈസര്‍ ചെയ്തതിനു ശേഷമെ ആളുകളെ അകത്ത് പ്രവേശിപ്പിക്കാവൂ,ഹോട്ടലുകളില്‍ ആവശ്യത്തിന് സോപ്പും വെള്ളവും കരുതണം തുടങ്ങിയ നിര്‍ദ്ധേഷങ്ങളാണ് മുഖ്യമായും പാലിക്കേണ്ടത്.  വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്ക്10000രൂപ വരെ പിഴ ഈടാക്കുമെന്നാണ് പരിശോധകര്‍ മുന്നറിയിപ്പ് കൊടുത്തിരിക്കുന്നത്. നാളെ മതല്‍ വീഴ്ച വരുത്തുന്നവര്‍ക്ക് പിഴയിട്ടു തുടങ്ങും.ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പ് വരുത്തണം.അല്ലാത്ത പക്ഷം പിഴയടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതാണ്.