home

ഇരിക്കൂർ താലൂക്ക് ആശുപത്രി ഫണ്ട്, പരക്കെ സ്വാഗതം ചെയ്യുന്നൂ.ഇരിക്കൂർ താലൂക്ക് ആശുപത്രി ഫണ്ട്, പരക്കെ സ്വാഗതം ചെയ്യുന്നൂ.

ഇരിക്കൂർ : മലയോര മേഖലയിലെ പതിനായിരങ്ങളുടെ ചികിത്സാ കേന്ദ്രമായ ഇരിക്കൂർ ഗവ.സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് ഫണ്ട് അനുവദിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് വിവിധ സാമൂഹ്യ- രാഷ്ട്രീയ സംഘടനകൾ സ്വാഗതം ചെയ്തു.

ഇരിക്കൂർ ഗവ: സാമൂഹ്യ കേന്ദ്രം സൂപ്പർ സ്പഷ്യാലിറ്റിയായി ഉയർത്തുമെന്ന പ്രഖ്യാപനത്തിൽ പരക്കെ ആഹ്ലാദം പ്രകടിപ്പിക്കുമ്പോഴും
തദ്ദേശ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് കൊണ്ടുള്ള വെറും വാക്കുകളായി മാറുമോ എന്നതാണ് വിവിധ കോണുകളിൽ നിന്നുയരുന്ന ആശങ്ക .

താലൂക്ക് ആശുപത്രി പ്രഖ്യാപനത്തിന് ഉണ്ടായ ഗതി ഇതിനും ഉണ്ടായാൽ പ്രക്ഷോഭങ്ങളല്ലാതെ മറ്റ് വഴിയില്ലന്ന് അവർ ഓർമ്മപ്പെടുത്തുന്നു.

ആശുപത്രിക്ക് ഫണ്ട് അനുവദിച്ച് കൊണ്ടുള്ള ഉത്തരവിനെ മുസ്ലിം ലീഗ് ഇരിക്കൂർ പഞ്ചായത്ത് കമ്മറ്റി സ്വാഗതം ചെയ്തു. നമ്മുടെ ഗവൺമെന്റിൽ നിന്ന് ആശുപത്രിക്ക് 11.30 കോടി രൂപ അനുവദിച്ചു കിട്ടിയിരിക്കുന്നു.  ഒരു സ്പെഷൽ കൺസൾട്ടൻസി യെ നിയോഗിച്ച് വിപുലമായ രീതിയിൽ ഉള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കി കൃത്യതയോടെ ന്യൂനതകൾ ഇല്ലാതെ ഭരണതലത്തിൽ എത്തിച്ച്  അംഗീകാരം വാങ്ങിയ ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ട് കെ ടി അനസ്സിനെയും, ഭരണസമിതി അംഗങ്ങളെയും മുസ്ലിം ലീഗ് നേതാക്കളെയും യുഡിഎഫ് അംഗങ്ങളെയും ഈ അവസരത്തിൽ അഭിനന്ദിക്കുകയാണ്. നമ്മുടെ നാടിന്റെ ഏറെക്കാലത്തേ സ്വപ്നം പൂവണിയുന്ന ഈ വേളയിൽ ആശുപത്രിയുടെ വികസനത്തിന്ന് ശബ്ദമുയർത്തിയ എല്ലാ സംഘടനകളേയും അഭിവാദ്യം ചെയ്യുകയാണെന്ന് മുസ്ലിം ലീഗ് ഇരിക്കൂര്‍ പഞ്ചായത്ത് സെക്രട്ടറി പി കെ ഷംസുുദ്ധീന്‍ പ്രസ്താവനയിൽ പറഞ്ഞു.

ആശുപതി വികസനത്തിനായി ഫണ്ട് അനുവദിച്ച ഇടതു പക്ഷ സർക്കാറിനെയും ആരോഗ്യ മന്ത്രിയെയും അഭിവാദ്യം ചെയ്യുന്നതായും ഇടതുപക്ഷം ഹൃദയപക്ഷമാണന്ന് ഒരിക്കൽ കൂടി തെളിയിച്ചതായും സി.പി.എം ഇരിക്കൂർ ലോക്കൽ കമ്മറ്റി അറിയിച്ചു.

ആശുപത്രി വികസനത്തിന് ഫണ്ടനുവദിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ച കെ സി ജോസഫ് എം എല്‍ എ,യെയും ആരോഗ്യ മന്ത്രിയെയും ഇരിക്കൂര്‍ പഞ്ചായത്ത് കോണ്‍ഗ്രസ് കമ്മറ്റി അഭിനന്ദിച്ചു.
UDF ഭരണ കാലത്താണ് പ്രാഥമികാശുപത്രിയെ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയതിലും നബാര്‍ഡിന്റെ വികസന പദ്ധതിയില്‍പെടുത്തി ഫണ്ട് പാസാക്കിയെടുക്കുന്നതിലും കെ സി ജോസഫ് വഹിച്ച പങ്ക് വലുതാണ്.
സർക്കാർ വിജ്ഞാപനത്തെ എല്ലാ അർത്ഥത്തിലും സ്വാഗതം ചെയ്യുന്നതായും പ്രസ്താവിച്ചു.

താലൂക്ക് ആശുപത്രി അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെയുള്ള
ശക്തമായ ജനകീയ പോരാട്ടങ്ങളുടെ വിജയത്തിന്റെ ആദ്യ പടിയാണ് സർക്കാർ ഉത്തരവെന്ന് വെൽഫെയർ പാർട്ടി ഇരിക്കൂർ പഞ്ചായത്ത് പ്രസിഡണ്ട് എൻ. റഷീദ് ഹസൻ പറഞ്ഞു. കോവിഡ് കാലത്ത് പോലും നിരവധി സമരങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകി.
ഫണ്ട് അനുവദിച്ച പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതോടപ്പം താലൂക്ക് ആശുപത്രി പ്രഖ്യാപനം പോലെ ഇതും കടലാസിൽ ഒതുക്കാനും തെരഞ്ഞെടുപ്പ് പ്രഹസനമാക്കാനുമാണ്
ഉദ്ദേശ്യമെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഇരിക്കൂറിന് വൈകി കിട്ടിയ ബമ്പർ സമ്മാനമാണ് ആശുപത്രി ഉത്തരവെന്ന് ഇരിക്കൂർ സാംസ്കാരിക വേദി വിലയിരുത്തി. ആശുപത്രി വികസനത്തിന് വേണ്ടി
MLA കെ.സി. ജോസഫിനും ആരോഗ്യ വകുപ്പിനും നിവേദനം നൽകിയതുൾപ്പെടെ സാംസ്കാരിക വേദി പല ഘട്ടങ്ങളിലായി ഇടപെടലുകൾ നടത്തിയിട്ടുണ്ടന്ന് സാംസ്കാരിക വേദി പ്രസിഡണ്ട് കെ. അബ്ദുൽ ഗഫൂർ ഹാജി അഭിപ്രായപ്പെട്ടു. ആശുപത്രിയുടെ വികസനത്തിന് എല്ലാ വിധ സഹകരണവും അദ്ദേഹം വാഗ്ധാനം ചെയ്തു.

ആശുപത്രിക്ക് വികസനം
സ്ത്രീകൾക്കും കുട്ടികൾക്കുമാണ് വലിയ ആശ്വാസമാകുക എന്ന് വിമൺ ജസ്റ്റിസ് മൂവ്മെന്റ് ഇരിക്കൂർ മണ്ഡലം കൺവീനർ നലീഫ അൻസാർ പറഞ്ഞു.

യു എ ഇ മുസ്ലിം റിലീഫ് കമ്മറ്റി,ജി.സി. സി.കെ.എം സി.സി, ഖത്തർ കെ.എം സി, ഖത്തർ കൾചറൽ ഫോറം, പ്രവാസി സാംസ്കാരിക യു.എ ഇ, ഒലീവ് ഒമാൻ, ഗൾഫ് – ഇരിക്കൂർ മൂവ്മെൻ – ജിം തുടങ്ങിയ പ്രവാസി സംഘടനകളും സ്വാഗതം ചെയ്തു.