Tue. Oct 27th, 2020




സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ -10, പാലക്കാട്-നാല്, കാസര്‍കോട് -മൂന്ന്, മലപ്പുറം, കൊല്ലം ഒന്നുവീതം എന്നിങ്ങനെയാണ് ചൊവ്വാഴ്ച സ്ഥിരീകരിച്ച കോവിഡ് പോസിറ്റീവ് കേസുകള്‍. കണ്ണൂരില്‍ ഒമ്ബത് പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ

നെഗറ്റീവ് കേസുകളെക്കാള്‍ കൂടുതല്‍ പോസിറ്റീവ് കേസുകളാണുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ കണ്ണൂര്‍ ജില്ലയിലാണ്. ഇന്ന് കാസര്‍കോട് ജില്ലയില്‍ പുതിയതായി 3 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെങ്കള സ്വദേശികളായ  48 വയസുകാരനും, 20 വയസുകാരനും, മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ 43 വയസുകാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മൂന്നുപേരും വിദേശത്തു നിന്നും വന്നവരാണ്. ലോക്ക് ഡൗണില്‍ വരുത്തിയ ഇളവുകള്‍ പുനപരിശോധിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കിയിരുന്നു. ട്രിപ്പിള്‍ ലോക്ക് സംവിധാനമാണ് കണ്ണൂരിലടക്കം ഏര്‍പ്പെടുത്തിയിട്ടുള്ളത്….




By onemaly