Fri. Jan 22nd, 2021




പെരളശ്ശേരി: ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രത്തിൽ നാളെ ( 17-10-2020) കാവേരിസംക്രമം.പുണ്യനദിയായ കാവേരി ദിശമാറി ഒഴുകി തുലാം സംക്രമ നാളിൽ ക്ഷേത്ര ചിറയിൽ സംഗമിക്കുന്നുവെന്നാണ് ഐതിഹ്യം.എല്ലാവഴിപാടുകൾക്കുംരശീത്ആക്കാവുന്നതാണ്. 17 ന് പെരളശേരിഅമ്പലത്തിൽനിയന്ത്രണം.കോവിഡ്- 19 നിയന്ത്രണങ്ങൾക്ക് വിധേയമായും,ചക്കരക്കൽ പോലീസ് സ്‌റ്റേഷൻ പരിധിയിൽ 144 പ്രഖ്യാപിച്ചതിനാലും കാവേരി സംക്രമ ദിവസമായ ശനിയാഴ്ച ക്ഷേത്രത്തിൽ ദർശനത്തിന് എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.
രാവിലെ 7:30 മുതൽ 11:30 വരെയും
വൈകുന്നേരം 5 മണി മുതൽ 7 മണി വരെയും മാത്രമേ പ്രവേശിപ്പിക്കുകയുള്ളു.നാലമ്പലത്തിൽ പ്രവേശനം ഉണ്ടായിരിക്കില്ല.അന്നദാനവും ഉണ്ടായിരിക്കുന്നതല്ല.ഭക്തജനങ്ങൾകോവിഡ്19മാനദണ്ഡങ്ങൾകർശനമായിപാലിക്കേണ്ടതാണ് എന്ന് ക്ഷേത്രം അധികൃതർ.






By onemaly