കണ്ണൂരില്‍ ലോക്ക്ഡൗണ്‍ ലംഘനം, നഗരത്തില്‍ ഗതാഗതക്കുരുക്ക്! – Sreekandapuram Online News-
Tue. Sep 22nd, 2020
കണ്ണൂര്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കണ്ണൂരില്‍ വാഹനങ്ങളുടെ നീണ്ടനിര.ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ താണെ-താഴെ ചൊവ്വ ഭാഗത്ത് രണ്ട് കിലോമീറ്റളോളം വാഹനങ്ങള്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട കാഴ്ച്ചയാണ് ഇന്ന് രാവിലെ ഉണ്ടായത്.

 

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇപ്പോളും ലോക്ക്ഡൗണില്‍ തുടരുന്ന ജില്ലയിലാണ് രാവിലെ മുതല്‍ ഗതാഗതക്കുരുക്ക് രൂപംകൊണ്ടത്. ജില്ലയില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ലോക്ക്ഡൗണ്‍ നിയമലംഘനത്തില്‍ നടപടി സ്വീകരിച്ചെന്നും സ്ഥിതി ഉടന്‍ തന്നെ നിയന്ത്രണത്തിലാവുമെന്നും മന്ത്രി ഇ‌പി ജയരാജന്‍ പറഞ്ഞു.ലോക്ക് ഡൗണില്‍ ഇളവ് എന്ന വാര്‍ത്തകള്‍ ജനങ്ങള്‍ തെറ്റിദ്ധരിച്ചതിനെ തുടര്‍ന്നാണ് ജനങ്ങള്‍ ഇത്തരത്തില്‍ പുറത്തിറങ്ങിയതെന്നും മന്ത്രി പറഞ്ഞു.
By onemaly