Local

പൂഞ്ഞിടുക്ക് – നിടുവള്ളൂർ പുഴക്കര റോഡ് ഭിത്തി കെട്ടി സംരക്ഷിക്കാൻ സർവ്വെ നടത്തി.



പൂഞ്ഞിടുക്ക് – നിടുവള്ളൂർ പുഴക്കര റോഡ് ഭിത്തി കെട്ടി സംരക്ഷിക്കാൻ സർവ്വെ നടത്തി.

ഇരിക്കൂർഃ പ്രളയത്തില്‍ തകര്‍ന്ന പൂഞ്ഞിടുക്ക്-നിടുവള്ളൂര്‍ പുഴക്കര റോഡ് ഭിത്തി കെട്ടി സംരക്ഷിക്കാന്‍ സര്‍വ്വെ നടത്തി.
കഴിഞ്ഞ കാല പ്രളയങ്ങളില്‍ വെള്ളം കേറി റോഡിന്റെ വശങ്ങളിടിഞ്ഞ് സഞ്ചാര യോഗ്യമല്ലാതായി തീര്‍ന്നിരുന്നൂ. കൂടാതെ റോഡരികിലുള്ള വീടുകളും പ്രളയ ഭീഷണി നേരിട്ടിരുന്നു.ഡയനാമോസ് ഗ്രൗണ്ടിന്റെ ഓരത്തു നിന്നു തുടങ്ങി നിടുവള്ളൂര്‍ ഗ്രാമത്തിലേക്ക് പോകുന്ന പുരാതന റോഡാണ് തകര്‍ന്നത്.പുഴയോരത്തുള്ള ഭൂവുടമകള്‍ക്കും വീട്ടുകാര്‍ക്കും റോഡിടിച്ചില്‍ പരിഭ്രാന്തിയിലാക്കിയിരുന്നു.കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ നാല് വീടുകള്‍ പൂര്‍ണ്ണമായും, നിരവധി വീടുകളും കടകളും സ്ഥാപനങ്ങളും ഭാഗികമായും തകര്‍ന്നിരുന്നു.ഏക്കറ് കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിലായി നശിച്ചു.സഥല വാസികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് പുഴക്കര ഭിത്തി കെട്ടി സംരക്ഷിക്കുക എന്നത്.ഇവരുടെ ആവശ്യം പരിഗണിച്ചാണ് സംസ്ഥാന ഇറിഗേഷന്‍ വകുപ്പിന്റെ സര്‍വ്വെ നടപടി.ഭിത്തി നിര്‍മ്മാണം ഘട്ടം ഘട്ടമായി തീര്‍ക്കാനാണ് തീരുമാനം.ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് AE മധുവിന്റെ നേതൃത്വത്തിലാണ് സര്‍വ്വെ നടന്നത്.ഇരിക്കൂര്‍ പഞ്ചായത്ത് വൈസ്ഃപ്രസിഡണ്ട് സഫീറ ടീച്ചര്‍,സാംസ്കാരിക വേദി പ്രസിഡണ്ട് കെ അബ്ദുള്‍ ഗഫൂര്‍ ഹാജി,കെ കെ ശംസുദ്ധീന്‍ തുടങ്ങിയവര്‍ A E യോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു