August 7, 2022




മുമ്പ്‌ താമസിച്ചിരുന്ന ബന്ധുവീട്ടിലും ഭാര്യക്ക്‌ താമസാവകാശമുണ്ടെന്ന് സുപ്രീംകോടതി. അതിൽ ഭർത്താവിന് ഉടമസ്ഥാവകാശം വേണമെന്ന് നിർബന്ധമില്ല. ദാമ്പത്യതർക്കവും ഗാർഹികപീഡനവുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി. സുപ്രീംകോടതിയുടെതന്നെ 2006-ലെ വിധിയെ മറികടന്നാണ് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗബെഞ്ച് വിധിപറഞ്ഞത്.