Sun. Jan 17th, 2021




പെണ്‍കുട്ടിയെ വഴിയില്‍ വെച്ച്‌ കയറിപ്പിടിച്ച സ്‌കൂട്ടര്‍ യാത്രികനായ യുവാവിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു. പാല്‍ വാങ്ങാന്‍ കടയിലേക്ക് പോകുകയായിരുന്ന 13 കാരിയായ പെണ്‍കുട്ടിയെ കടന്നുപിടിച്ച സ്‌കൂട്ടര്‍ യാത്രികനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം 4.15ന് പാലകുളങ്ങര റോഡിലായിരുന്നു സംഭവം. പെണ്‍കുട്ടി നടന്നു പോകവെ അടുത്തെത്തി വഴി ചോദിച്ച യുവാവ് പെട്ടെന്ന് ദേഹത്ത് പിടിക്കുകയായിരുന്നുവെന്നാണ് പരാതി. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്ബോഴേക്കും യുവാവ് തൃച്ചംബരം ഭാഗത്തേക്ക് സ്‌കൂട്ടറുമായി കടന്നു പോകുകയും ചെയ്തു. എസ്.ഐ പി.സി.സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ സിസി ടിവി കാമറകള്‍ പരിശോധിച്ചാണ് യുവാവിന്റെ ദൃശ്യം കണ്ടെത്തിയത്. ഇയാളെക്കുറിച്ച്‌ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ തളിപ്പറമ്ബ് പൊലീസിനെ ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.. ഫോണ്‍ 9497980884, 9497987212.






By onemaly