ന്യൂ മാഹി ജുമാ മസ്ജിദിൽ പുലർച്ചെ നിസ്ക്കാരം എപ്പിഡമിക്ക് ഡിസീസ് ആക്ടിലെ വകുപ്പുകൾ പ്രകാരം അറസ്റ്റ് – Sreekandapuram Online News-
Fri. Sep 25th, 2020
കോവിഡ് 19 വ്യാപനം തടയാൻ ലോക് ഡൗണിൽ ആരാധനാലയങ്ങളിലെ കൂട്ട പ്രാർത്ഥനകൾ കർശനമായി നിരോധിച്ചിരുന്നു. ഇത് ലംഘിച്ച് ന്യൂ മാഹി പെരിങ്ങാടി ജുമാ മസ്ജിദിൽ പുലർച്ചെ നിസ്ക്കാരം നടത്തിയതിനാണ് 4 പേരെ ന്യൂമാഹി പൊലീസ് അറസ്റ്റു ചെയ്തത്.. പൊന്ന്യം നാമത്ത് മുക്കിലെ റഹ്മത്ത് മൻസിലിൽ മുഹമ്മദ് ഷമ്മാസ്, പെരിങ്ങാടി സ്വദേശികളായ പുതിയപുരയിൽ ഉമ്മർ, സനാസിൽ കെ.കെ നൗഷാദ്, റഹ്മത്ത് ഹൗസിൽ ഇ.പി സഖരിയ്യ തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ
U/s 188,269 IPC & 118 (e) of KP Act.and sec 5 r/w 4 (2) (b), വകുപ്പുകൾ പ്രകാരം രോഗവ്യാപനം ഉണ്ടാകുമെന്ന അറിവോടു കൂടി പൊതുജനങ്ങൾക്ക് അപകടമുണ്ടാക്കുന്ന തരത്തിൽ നിയമം ലംഘിച്ചതിന് എപ്പിഡമിക്ക് ഡിസീസ് ആക്ടിലെ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തതെന്നും പിഴക്ക് പുറമെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. ന്യൂ മാഹി എസ്.ഐ രതീഷിൻ്റെ നേതൃത്വത്തിലായിരുന്നു പുലർച്ചെ പള്ളിയിൽ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. ആരാധനാലയങ്ങളിൽ പ്രാർത്ഥന നിരോധിച്ചതാണെന്നും ഇത്തരം ജനദ്രോഹ നടപടികളുണ്ടായാൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും ഉന്നത പെലീസ് ഉദ്യോഗസ്ഥരും അറിയിച്ചു.
By onemaly