മയ്യില്‍: മയ്യില്‍ സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ എട്ട്പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. സമ്പര്‍ക്ക സാധ്യതയുള്ള 77 പേരെയാണ് പരിശോധിച്ചത്. മയ്യില്‍ പഞ്ചായത്തിലെ ആറ്പേര്‍ക്കും മലപ്പട്ടം പഞ്ചായത്തിലെ രണ്ടുപേര്‍ക്കുമാണ് കോവിഡ് പോസിറ്റീവായത്. മയ്യില്‍ പഞ്ചായത്തിലെ വാര്‍ഡ് 2, 5, 12 ലെ ഒരോര്ത്തര്ക്ക് വീതവും വാര്‍ഡ് 17 ലെ രണ്ടുപേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. വാര്‍ഡ് 10 ലെ ഒരു രോഗിക്ക് മുന്നേ രോഗം സ്ഥിരീകരിച്ചത് ഇന്ന് നടത്തിയ റീ ടെസ്റ്റിലും പോസിറ്റീവ് ആയി….