Local

പട്ടീല്‍ വി കെ എസ് റോഡിന്റെ ശോചനീയാവസ്ഥ : നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു



പട്ടീല്‍ വി കെ എസ് റോഡിന്റെ ശോചനീയാവസ്ഥ : നാട്ടുകാർ പ്രക്ഷോഭത്തിനൊരുങ്ങുന്നു

ഇരിക്കൂര്‍ഃ പട്ടീല്‍ വി കെ എസ് റോഡിന്റെ ശോചനാവസ്ഥ പരിഹരിക്കണമെന്നാവശൃപ്പെട്ട് പ്രദേശ വാസികള്‍ പ്രക്ഷോഭങ്ങൾക്ക് തയ്യാറെടുക്കുന്നു. .ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ലക്ഷങ്ങൾ ചിലവഴിച്ച് റീട്ടാറിംഗ് ചെയ്ത റോഡ് തകർന്നിരിക്കുകയാണ്.
കുന്നിറങ്ങി വന്ന മണ്ണും ചപ്പ് ചവറുകളും കൊണ്ട് ഒാടകള്‍ നിറഞ്ഞത് കാരണം റോഡ് മലീനമാകുകയും ചെയ്തതോടെ ഇതിലൂടെ വഴി യാത്ര പോലും അതീവദുഷ്ക്കരമായി. . റോഡിനടിയിലൂടെ പോകുന്ന ജലനിധിയുടെ പൈപ്പ് പൊട്ടി പുറത്ത് വെള്ളകെട്ടുകള്‍ പതിവാണ്.അശാസ്ത്രീയമായ റോഡ് നിര്‍മ്മാണവും,കരാറുകാരന്റെ കെടുകാരൃസ്ഥതയുമാണ് റോഡ് പൊട്ടി പൊളിയാന്‍ കാരണം. എത്രയും വേഗത്തില്‍ റോഡ് പുനര്‍ നിര്‍മ്മിച്ച് സഞ്ചാരയോഗ്യമാക്കിയില്ലങ്കിൽ ഈ കോവിഡ് കാലത്തും ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തിറങ്ങുമെന്ന് പ്രദേശവാസികൾ പറഞ്ഞു.