Local

വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ കർശന നിബന്ധന; പാലക്കയം തട്ട്, ഏഴരക്കുണ്ട് എന്നിവിടങ്ങളിൽ 15 മുതൽ



കണ്ണൂർ: കോവിഡ്‌ കാലത്ത് മാസങ്ങളായി അടഞ്ഞുകിടക്കുന്ന വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ കർശന നിബന്ധന. തിങ്കളാഴ്ച മുതൽ വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ബീച്ചുകളിൽ വിനോദസഞ്ചാരം നവംബർ ഒന്നുമുതൽ മാത്രമേ അനുവദിക്കുകയുള്ളൂ. ജില്ലയിൽ ഘട്ടംഘട്ടമായി മാത്രമേ പാർക്കുകളും മറ്റും തുറന്ന്‌ പ്രവർത്തിപ്പിക്കാൻ സാധിക്കൂ എന്നാണ് ഡി.ടി.പി.സി. അധികൃതർ പറയുന്നത്. പല വിനോദകേന്ദ്രങ്ങളിലും അടിയന്തര അറ്റകുറ്റപ്പണികളും മറ്റും വേണ്ടി വരും