Tue. Jan 19th, 2021




ബംഗളൂരു: കോവിഡ് കേസുകള്‍ ഉയരുന്നതിനിടെ ബി. ശ്രീരാമലുവിനെ കര്‍ണാടക ആരോഗ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. മെഡിക്കല്‍ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകറിനാണ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതല നല്‍കിയത്.

കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍നിന്ന് ബിജെപിയിലെത്തിയ നേതാവാണ് സുധാകര്‍. തിങ്കളാഴ്ച നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് വകുപ്പ് കൈമാറിയത്. ശ്രീരാമലുവിന് സാമൂഹ്യക്ഷേമ വകുപ്പാണ് മുഖ്യമന്ത്രി നല്‍കിയിട്ടുള്ളത്.

കോവിഡ് മരണ നിരക്ക് കുറയ്ക്കുന്നതിനാകും പ്രഥമപരിഗണനയെന്ന് ഡോ. കെ സുധാകര്‍ വ്യക്തമാക്കി. കേരളത്തെ മാതൃകയാക്കി ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തും. കേരളത്തിന്റെ പൊതുജനാരോഗ്യ പരിപാലന സംവിധാനം പ്രശസ്തിയാര്‍ജിച്ചതാണെന്നും സുധാകര്‍ പറഞ്ഞു.






By onemaly