
ആറ്റിങ്ങല്‍: കാമുകിയുടെ അമ്മയെയും ബന്ധുവിനെയും വീട്ടില്‍ കയറി ആക്രമിച്ച് പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങലാണ് സംഭവം. കീഴാറ്റിങ്ങല്‍ അല്‍ബുര്‍ഹാന്‍ കോളേജിന് സമീപം രാധാമന്ദിരത്തില്‍ കാര്‍ത്തിക് (18) ആണ് പോലീസ് പിടിയിലായത്. പൂവന്‍പാറ ശിവഭദ്രാ ദേവീക്ഷേത്രത്തിന് സമീപം പുത്തന്‍വീട്ടില്‍ നിധിന്(21), നിധിന്റെ ബന്ധുവായ പെണ്‍കുട്ടിയുടെ അമ്മ എന്നിവരയൊണ് കാര്‍ത്തിക് ആക്രമിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം ഉണ്ടായത്.പെണ്‍കുട്ടിയുമായുള്ള പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറണമെന്ന് കാര്‍ത്തിക്കിനോട് നിധിന് ആവശ്യപ്പെട്ടിരുന്നു.ഇതിന്റെ വൈരാഗ്യമാണ് കാര്‍ത്തിക്കും രണ്ട് കൂട്ടുകാരും ചേര്‍ന്ന് ആക്രമണം നടത്താന്‍ കാരണം. പൈപ്പ് റെഞ്ച് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നിധിന് തലക്ക് പരുക്ക് പറ്റി. നിധിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അമ്മയെയും പ്രതി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പൂവന്‍പാറയില്‍ നിന്നും പോലീസ് പിടികൂടിപൈപ്പ് റെഞ്ച് ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നിധിന് തലക്ക് പരുക്ക് പറ്റി. നിധിനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അമ്മയെയും പ്രതി ആക്രമിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പൂവന്‍പാറയില്‍ നിന്നും പോലീസ് പിടികൂടി