
പാനൂര്‍: ബംഗളൂരുവില്‍ താമസ സ്ഥലത്ത് ഉറക്കത്തിനിടെ മരിച്ച പുത്തൂര്‍ സ്വദേശിയായ യുവാവിന്റെ മൃതദേഹം ഖബറടക്കി. ബംഗളൂരു ശ്യാമപുര അംബേദ്കര്‍ മെഡിക്കല്‍ കോളജിന് സമീപം ബേക്കറി നടത്തിയിരുന്ന പുത്തൂര്‍ ചാലിയാട്ട് മൊയ്തു മുസ് ലിയാരുടെയും മറിയത്തിന്റെയും മകന് മുഹമ്മദ് ഫാറൂഖ് (25) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം മുറിയില്‍ ഉറങ്ങിയിരുന്ന യുവാവ് എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ വിളിച്ചുനോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിറാജ് ദിന പത്രം പുത്തൂര്‍ ഏജന്റും കൂടിയാണ് മരിച്ച ഫാറൂഖ്.
മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബംഗളുരു അംബേദ്കര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം നാട്ടിലെത്തിച്ച് പാറാട് ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. സഹോദരങ്ങള്‍: ഹാഫിള് ഫൈസല്‍ നിസാമി, ഫ് ളു റഹ് മാന്‍, ഫായിസ്, ഫൈറൂസ്, ഫത്താഹ്, ആഇഷ, ഹാജറ.