Local

എസ്.പി.ബി അനുസ്മരണ (വാട്സാപ്പ് ഓൺലൈൻ )സിനിമ ഗാനാലാപന മത്സരം



ചാല: അന്തരിച്ച അനുഗ്രഹീത ഗായകൻ എസ്.പി.ബിയുടെ ഓർമക്കായി.. കോയ്യോട് കലാകുടുംബം വാട്സാപ്പ് കൂട്ടായ്മ ”ഓർമകളിലെ എസ്.പി ” എന്നപേരിൽ ഓൺലൈനിൽ എസ്.പി.ബാലസുബ്രഹ്മണ്യത്തിൻ്റെ ഗാനങ്ങൾ കോർത്തിണക്കി സിനിമാ ഗാന മത്സരം സംഘടിപ്പിക്കുന്നു.
ഒക്ടോബർ 25 ഞായർ ഉച്ചക്ക് രണ്ടുമണി മുതൽ വൈകുന്നേരം നാല് മണി വരെയാണ് മത്സരം. ഫ്രീസ്റ്റൈൽ വീഡിയോ വഴി മാത്രമുള്ള മത്സരത്തിൽ എസ്.പി.ബി. ആലപിച്ച ഏത് ഭാഷയിലുള്ള ഗാനങ്ങളും ആലപിക്കാം. കണ്ണൂർ ജില്ലയിലെ ചെമ്പിലോട്, അഞ്ചരക്കണ്ടി, കടമ്പൂർ, പെരളശ്ശേരി, എന്നീ പഞ്ചായത്തിലുള്ളവർ മാത്രമെ മത്സരത്തിൽ പങ്കെടുക്കാവൂ. പത്ത് വയസ്സുമുതലുള്ള ആർക്കും മത്സരത്തിൽ പങ്കെടുക്കാം.
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ..
9961377434,9847974013 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.