Local

പെടയങ്കോട് ചങ്ങാതികൂട്ടം മയ്യിത്ത് കട്ടിലും,മയ്യിത്ത് ടെന്‍ഡും സമര്‍പ്പിച്ചു



പെടയങ്കോട് ചങ്ങാതികൂട്ടം മയ്യിത്ത് കട്ടിലും,മയ്യിത്ത് ടെന്‍ഡും സമര്‍പ്പിച്ചു

പെടയങ്കോട്ഃ ചങ്ങാതിക്കൂട്ടം വാട്സാപ്പ് കൂട്ടായ്മ പെടയെങ്കോട് മഹലിനു വേണ്ടി മയ്യിത്ത് കട്ടിലും, മയ്യിത്ത് കുളിപ്പിക്കുന്നതിനുള്ള ആധുനിക സൗകര്യത്തോട് കൂടിയ ടെൻഡും സമര്‍പ്പിച്ചു.
പെടയെങ്കോട് അൻവറുൽ ഇസ്ലാം മദ്രസയില്‍ നിന്ന് 1990 ബാച്ചില്‍ പഠിച്ചിറങ്ങിയ 27 വിദ്യാര്‍ത്ഥികളുടെ വാട്ട്സ് കൂട്ടായ്മയാണ് ചങ്ങാതികൂട്ടം. മെമ്പര്‍മാരില്‍ പ്രയാസങ്ങളനുഭവിക്കുന്നവരെ സഹായിക്കാന്‍ ലക്ഷ്യമിട്ടാണ് ചങ്ങാതികൂട്ടം രൂപീകരിച്ചത്.അതിന്റെ ഭാഗമായി കൂട്ടായ്മയിലെ മെമ്പര്‍മാരുടെ അര്‍ഹരായ കുട്ടികള്‍ക്ക് മൊബൈൽ ഫോണ്‍ വിതരണം ചെയ്തിരുന്നു.ഇപ്പോള്‍ നാടിന്റെ പൊതു ആവശ്യങ്ങളിലേക്കും സഹായങ്ങള്‍ ചെയ്ത് വരികയാണ് ചങ്ങാതികൂട്ടം.ജുമുഅത്ത് പള്ളിയില്‍ വെച്ച് നടന്ന ചടങ്ങില്‍ സി വി എന്‍ അബൂബക്കർ,ടി കെ മുസ്തഫ,കമാൽ കുട്ടി, റാഫി,കെ പി സമീർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.