Wed. Sep 30th, 2020




പത്തുപൈസ പോലും ശമ്പളം വാങ്ങാതെ സ്വന്തം കയ്യിൽ നിന്നും പണം മുടക്കി പെട്രോൾ അടിച്ച് വന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ സേവനം ചെയ്യുന്ന ഒരു സ്റ്റാഫ്‌ നഴ്‌സ്‌

പത്തുപൈസ പോലും ശമ്പളം വാങ്ങാതെ സ്വന്തം കയ്യിൽ നിന്നും പണം മുടക്കി പെട്രോൾ അടിച്ച് വന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ സേവനം ചെയ്യുന്ന ഒരു സ്റ്റാഫ്‌ നഴ്‌സ്‌ !!

ഇതാണ് ശരിക്കും ത്യാഗം..
പിറന്ന നാടിനു വേണ്ടി സ്വന്തം ജീവൻ പോലും പണയം വച്ചു ചെയ്യുന്ന യഥാർത്ഥ ത്യാഗം…

കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന, കോവിഡിനെതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റാഫ്‌ നഴ്സുമാരുടെ ശമ്പളം സാലറി ചലഞ്ചിൽ പിടിക്കുന്നത് ശരിയാണോ എന്ന ചർച്ച സർക്കാർ മേഖലയിലെ നഴ്സുമാരുടെ ഇടയിൽ പൊടിപൊടിക്കുന്നു.. കോവിഡിന്റെ പേരിൽ തങ്ങളുടെ ശമ്പളം വെട്ടിക്കുറക്കുന്നതിനെതിരായുള്ള പ്രതിഷേധം പ്രൈവറ്റ് ഹോസ്പിറ്റലിൽ അലയടിക്കുന്നു..

എന്നാൽ ഇതൊക്കെ കാണുമ്പോൾ
ഷിജി പിആർ എന്ന ഈ സ്റ്റാഫ്‌ നഴ്സിന്റെ ഉള്ളിൽ ചിരിയാണ് വരുന്നത്..

സർക്കാർ മെഡിക്കൽ കോളേജിലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി പ്രൈവറ്റ് ഹോസ്പിറ്റലിൽ പഠിച്ച സ്റ്റാഫ്‌ നഴ്സുമാർക്ക് വോളന്ററി സർവീസ് എന്നൊരു സംവിധാനം ഉണ്ട്. ഒരുരൂപ പോലും ശമ്പളം ലഭിക്കില്ല എന്നുമാത്രമല്ല ഒരു വർഷക്കാലത്തേക്ക് നിശ്ചിതതുക സർക്കാരിലേക്ക് കെട്ടിവയ്ക്കുകയും വേണം. അങ്ങനെ സർവീസ് ചെയ്യാൻ വന്ന ബാച്ചിൽ ഉണ്ടായിരുന്നതാണ് ഷിജി. കോവിഡ് സ്പെഷ്യൽ ഡ്യൂട്ടി ആരംഭിക്കുന്ന സമയത്ത് ഇവരുടെ സേവനം അവസാനിക്കാൻ വെറും ദിവസങ്ങൾ മാത്രമാണ് ശേഷിച്ചിരുന്നത്.

കോവിഡ് വാർഡുകളിലേക്ക് പോസ്റ്റിംഗ് ഇടാൻ നേരം വോളന്ററി സർവീസുകാരോടും ഡ്യൂട്ടി എടുക്കുന്നോ എന്ന് ആരാഞ്ഞു.. എന്നാൽ മറ്റെല്ലാ വോളന്ററി സർവീസുകാരും പറ്റില്ല എന്നറിയിച്ചു. വീട്ടുകാർ സമ്മതിക്കുന്നില്ല എന്നും തങ്ങൾക്ക് ശമ്പളം ഒന്നും കിട്ടുന്നില്ലല്ലോ എന്നും ഒക്കെയാണ് അവർ പറഞ്ഞത്. അത് തികച്ചും ന്യായം തന്നെ.. അവരെ നിർബന്ധിക്കാനാകാത്തതിനാൽ ഒഴിവാക്കുകയും ചെയ്‌തു..

എന്നാൽ കൂട്ടത്തിൽ MDICU വിൽ ജോലി ചെയ്തിരുന്ന ഷിജി മാത്രം സന്നദ്ധത അറിയിച്ചു. പത്തുപൈസ പോലും ശമ്പളം ഉണ്ടാകില്ല എന്നറിഞ്ഞുകൊണ്ടും നാടിനുവേണ്ടി ഈ റിസ്ക് ഏറ്റെടുക്കാൻ ഷിജി തയ്യാറായി. സ്വന്തം വീട്ടുകാരും MDICU വിലെ സഹപ്രവർത്തകരും ഷിജിക്ക് പൂർണ്ണപിന്തുണ നൽകി.

ജോലിക്കെത്താൻ ഷിജിക്ക് ദിവസവും നൂറോളം രൂപ പെട്രോൾ ചിലവുണ്ട്. തന്റെ വോളന്ററി സർവീസ് കാലാവധി കഴിഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടു. എന്നിട്ടും സ്വന്തം കയ്യിൽ നിന്നും പണം മുടക്കി ഷിജി തൃശ്ശൂർ മെഡിക്കൽ കോളേജിലെ തന്റെ സേവനം തുടരുന്നു..

വളരെ smart, sincere and efficient ആയ ഒരു സ്റ്റാഫ്‌ നഴ്‌സ്‌ ആണ് ഷിജി എന്ന് MDICU വിലെ സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ഡ്യൂട്ടിയിൽ ഉള്ളപ്പോൾ എത്ര തിരക്ക് വന്നാലും അതൊക്കെ ഷിജി സിമ്പിൾ ആയി മാനേജ് ചെയ്യുമത്രേ !

Hats Off Shiji….. വാക്കുകൾ കിട്ടുന്നില്ല അഭിനന്ദിക്കാൻ…

തങ്ങൾക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ..




By onemaly